Connect with us

Hi, what are you looking for?

Film News

മകന്റെ അസുഖം..! വേദന നിറഞ്ഞ ജീവിതം..! ഏക ആശ്വാസം സംഗീതമെന്ന് ഉഷ ഉതുപ്പ്

പാട്ടിന്റെ ലോകത്ത് തന്റേതായ ശൈലി തീര്‍ത്ത് ലക്ഷക്കണക്കിന് ആരാധകരുടെ പ്രിയ ഗായിക ആയി മാറിയ വ്യക്തിയാണ് ഉഷ ഉതുപ്പ്. സംഗീതം തന്നെ ജീവിതം എന്ന് ഉറപ്പിച്ച് മുന്നോട്ട് നീങ്ങുന്ന താരത്തിന്റെ ഉള്ളു നീറുന്ന ജീവിത കഥകേട്ടാണ് ഇപ്പോള്‍ താരത്തിന്റെ മലയാളി ആരാധകര്‍ വിഷമത്തിലായിരിക്കുന്നത്. പ്രമുഖ ചാനല്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് താരം തന്റെ ജീവിതത്തിലെ ദുഖങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞത്.

ജഗദീഷ് അവതാരകനായി എത്തുന്ന പരിപാടിയിലാണ് ദീര്‍ഘ നാളത്തെ ഇടവേളയ്ക്ക് ശേഷം പ്രിയപ്പെട്ട ദീദിയുടെ മുഖം മലയാളികള്‍ കാണുന്നത്. കൊവിഡ് ജീവിതത്തെ ആകെ മാറ്റി മറിച്ചെന്നാണ് ഉഷ ഉതുപ്പ് പറയുന്നത്. എല്ലാവര്‍ക്കും സംഭവിച്ചത് പോലെ എന്നേയും കുടുംബത്തേയും കൊവിഡ് മോശമായി ബാധിച്ചു എന്ന് താരം പറയുന്നു. നീണ്ട രണ്ടര വര്‍ഷത്തിന് ശേഷമാണ് താന്‍ വീടിന് പുറത്തേക്ക് കടക്കുന്നത് എന്നാണ് ഇവര്‍ പരിപാടിയില്‍ വെച്ച് പറഞ്ഞത്.

അത് കേരളത്തിലേക്ക് ആയതില്‍ വളരെയധികം സന്തോഷം എന്നും മലയാളി ആരാധകരുടെ പ്രിയപ്പെട്ട ദീദി പറയുന്നു. കൊവിഡ് വന്ന ശേഷം പ്രിയപ്പെട്ടവരെ പോലും പിരിഞ്ഞിരിക്കേണ്ട അവസ്ഥയാണെന്നാണ് ദീദി പറയുന്നത്.. അതേസമയം, തന്റെ മകന്റെ രോഗവിവരത്തെ കുറിച്ചും താരം ആ വേദിയില്‍ വെച്ച് മനസ്സ് തുറന്നു. മകന്‍ സണ്ണിയ്ക്ക് വൃക്ക സംബന്ധമായ അസുഖമാണെന്നും വൃക്ക മാറ്റി

വെയ്ക്കാന്‍ ശ്രമിച്ചെങ്കിലും ശസ്ത്രക്രിയ പരാജയപ്പെട്ടു എന്നും ഇവര്‍ അറിയിക്കുന്നു. ഇപ്പോഴും മകന് ചികിത്സ തുടരുകയാണെന്നും ഡയാലിസിസിലൂടെയാണ് മകന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത് എന്നുമാണ് ഉഷ ഉതുപ്പ് പറയുന്നത്. ജീവിതത്തില്‍ നേരിടുന്ന പല പ്രതിസന്ധികളിലും തനിക്ക് ആശ്വാസം തരുന്നത് സംഗീതം മാത്രമാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

You May Also Like