കങ്കണയുടെ വാക്കിന് ആരെങ്കിലും വിലകൽപ്പിക്കുമോയെന്ന് ആലിയ സിദ്ദിഖി

ബോളിവുഡ് താരം കങ്കണ റണാവത്തിനെതിരെ നടൻ നവാസുദ്ദീൻ സിദ്ദിഖിയുടെ മുൻ ഭാര്യ ആലിയ സിദ്ദിഖി. കങ്കണയുടെ വാക്കുകൾക്ക് ഒരു വിലയുമില്ലെന്നും മറ്റുള്ളവരുടെ കാര്യങ്ങളിൽ കങ്കണ ഇടപെടാറുണ്ടെന്നുമാണ് ആലിയ സിദ്ദിഖി പറഞ്ഞിരിക്കുന്നത്. ഒട്ടേറെ വിവാദങ്ങൾക്കൊടുവിലാണ് ആലിയയും…

ബോളിവുഡ് താരം കങ്കണ റണാവത്തിനെതിരെ നടൻ നവാസുദ്ദീൻ സിദ്ദിഖിയുടെ മുൻ ഭാര്യ ആലിയ സിദ്ദിഖി. കങ്കണയുടെ വാക്കുകൾക്ക് ഒരു വിലയുമില്ലെന്നും മറ്റുള്ളവരുടെ കാര്യങ്ങളിൽ കങ്കണ ഇടപെടാറുണ്ടെന്നുമാണ് ആലിയ സിദ്ദിഖി പറഞ്ഞിരിക്കുന്നത്. ഒട്ടേറെ വിവാദങ്ങൾക്കൊടുവിലാണ് ആലിയയും നടൻ നവാസുദ്ദീൻ സിദ്ദിഖിയും സമീപകാലത്ത് വേർപിരിഞ്ഞത്.

നവാസുദ്ദീൻ തന്നെയും മക്കളെയും പൂട്ടിയിട്ടെന്നും ആലിയ ആരോപണം ഉയർത്തിയിരുന്നു. അർധരാത്രി തങ്ങളെ വീട്ടിൽ നിന്നും ഇറക്കിവിട്ടെന്നും ആരോപിച്ച് ആലിയ വിഡിയോയും പങ്കുവച്ചിരുന്നു. അതേ സമയം തനിക്ക് നവാസുദ്ദീന്റെ അവസ്ഥ കണ്ടപ്പോൾ സങ്കടം വന്നു എന്നായിരുന്നു കങ്കണ പറഞ്ഞത്. ‘നവാസ് സാർ സ്വന്തം വീടിന് മുന്നിൽ അപമാനിതനാകുന്നു. സ്വന്തം കുടുംബത്തിന് വേണ്ടി അദ്ദേഹം എല്ലാം നൽകിയെന്നും ഒരുപാട് കാലം അദ്ദേഹം വാടക വീട്ടിലാണ് താമസിച്ചത്. റിക്ഷയിലാണ് ഷൂട്ടിങ്ങിന് വരാറ്. കഴിഞ്ഞ വർഷമാണ് ഒരു ബംഗ്ലാവ് വാങ്ങിയത്. അതിന്റെ അവകാശവും പറഞ്ഞ് മുൻഭാര്യ വന്നു’ എന്നായിരുന്നു കങ്കണയുടെ വിവാദ പരാമർശം.


അതേസമയം, കങ്കണ ആവശ്യമില്ലാതെ എല്ലാ കാര്യത്തിലും ഇടപെടുമെന്നും അവരുടെ വാക്കിന് വിലയില്ലെന്നും പറഞ്ഞിരിക്കുകയാണ് ആലിയ . ”കങ്കണയെ ഞാൻ ശ്രദ്ധിക്കാറില്ല, കാരണം അവരുടെ വാക്കുകൾക്ക് ഒരു വിലയും ഇല്ല. അവർ എല്ലാ കാര്യത്തിലും തലയിടും. മറ്റുള്ളവരെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കും. എന്റെ അഭിപ്രായത്തിൽ, അവരുടെ വാക്കുകൾക്ക് ഒരു അർത്ഥമില്ലെന്നും ആലിയ സിദ്ദിഖി വ്യക്തമാക്കി