മോഹന്‍ലാല്‍ നായകനാവുന്ന എലോണിന്റെ അപ്‌ഡേറ്റുമായി ഷാജി കൈലാസ്

12 വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്നു സിനിമയാണ് ‘എലോൺ’. ചിത്രം റിലീസിനൊരുങ്ങുകയാണ്. മോഹൻലാൽ തന്റെ ഒറ്റയാൾ പ്രകടനം കൊണ്ട് ഞെട്ടിക്കിരിക്കുകയാണ്.അതിനാൽ തന്നെ സിനിമയുടെ ഓരോ അപ്‌ഡേറ്റുകൾക്കും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.…

12 വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്നു സിനിമയാണ് ‘എലോൺ’. ചിത്രം റിലീസിനൊരുങ്ങുകയാണ്. മോഹൻലാൽ തന്റെ ഒറ്റയാൾ പ്രകടനം കൊണ്ട് ഞെട്ടിക്കിരിക്കുകയാണ്.അതിനാൽ തന്നെ സിനിമയുടെ ഓരോ അപ്‌ഡേറ്റുകൾക്കും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ.


എലോൺ അതിന്റെ ഫൈനൽ സ്റ്റേജിൽ ആണെന്നും പറഞ്ഞ് മോഹൻലാലിന്റെ എഡിറ്റിംഗ് ഫോട്ടോയും പോസ്റ്റ് ചെയ്തിരിക്കുകയാണ് ഷാജി കൈലാസ്. കൂടെ ത്. എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണമെന്നും സംവിധായകൻ ആവശ്യപ്പെടുന്നു. സിനിമയ്ക്ക് ആശംസകളുമായി നിരവധി പേരെത്തി.രാജേഷ് ജയരാമനാണ് എലോൺ തിരക്കഥ ഒരുക്കുന്നത്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ എലോൺ നിർമിക്കുന്നത് ആൻറണി പെരുമ്പാവൂർ ആണ്.ഛായാഗ്രഹണം അഭിനന്ദൻ രാമാനുജം, സംഗീതം ജേക്‌സ് ബിജോയ്, എഡിറ്റിംഗ് ഡോൺ മാക്‌സ്, മേക്കപ്പ്ബിജീഷ് ബാലകൃഷ്ണൻ, ലിജു പനംകോഡ്. വസ്ത്രാലങ്കാരം മുരളി, സ്റ്റിൽസ് അനീഷ് ഉപാസന,ചീഫ് അസോസിയേറ്റ് ഡയറക്ടർ മനീഷ് ഭാർഗവൻ, പ്രൊഡക്ഷൻ ഡിസൈനർ സന്തോഷ് രാമൻ,ചീഫ് പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ.മോഹൻലാലിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം വൈശാഖ് സംവിധാനം ചെയ്ത മോൺസ്റ്റർ ആയിരുന്നു