തുണ്ട്, ബിജു മേനോന്റെ പുതിയ ചിത്രമൊരുങ്ങുന്നു

നവാഗതനായ റിയാസ് ഷെരീഫ് ബിജു മേനോനെ നായകനാക്കി ഒരുക്കുന്ന പുതിയ സിനിമയാണ് ‘തുണ്ട്’.റിയാസ് ഷെരീഫ് ബിജു തന്നെയാണ് സിനിമയുടെ കഥ എഴുതിയിരിക്കുന്നത്്. സൂപ്പർ ഹിറ്റ് ചിത്രമായ തല്ലുമാല,അയൽവാശി എന്നീ ചിത്രങ്ങൾക്ക് ശേഷം ആഷിഖ് ഉസ്മാൻ…

നവാഗതനായ റിയാസ് ഷെരീഫ് ബിജു മേനോനെ നായകനാക്കി ഒരുക്കുന്ന പുതിയ സിനിമയാണ് ‘തുണ്ട്’.റിയാസ് ഷെരീഫ് ബിജു തന്നെയാണ് സിനിമയുടെ കഥ എഴുതിയിരിക്കുന്നത്്. സൂപ്പർ ഹിറ്റ് ചിത്രമായ തല്ലുമാല,അയൽവാശി എന്നീ ചിത്രങ്ങൾക്ക് ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രാഹകൻ ജിംഷി ഖാലിദും നിർമാണ പങ്കാളിയാണ്.


സിനിമയിലെ മറ്റ് താരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സംവിധായകൻ റിയാസ് ഷെരീഫിന് ഒപ്പം കണ്ണപ്പൻ കൂടി ചേർന്നാണ് ഒരുക്കുന്നത്. വിഷ്ണു വിജയ് ആണ് തുണ്ടിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം ജിംഷി ഖാലിദും എഡിറ്റിങ് നമ്പു ഉസ്മാനും നിർവഹിക്കുന്നു.


ആർട് ആഷിഖ് എസ്., മേക്കപ്പ് റോണക്സ് സേവ്യർ, കൊറിയോഗ്രാഫി ഷോബി പോൾരാജ്,സൗണ്ട് ഡിസൈൻ വിക്കി കിഷൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അഗസ്റ്റിൻ ഡാൻ, അസോസിയേറ്റ്് ഡയറക്ടർ ഹാരിഷ് ചന്ദ്ര, സ്റ്റിൽ രോഹിത് കെ. സുരേഷഫൈനൽ മിക്‌സ് എം.ആർ. രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്ന്, കോസ്റ്റ്യൂം മാഷർ ഹംസ, ആക്ഷൻ ജോളി ബാസ്റ്റിൻ, മാർക്കറ്റിങ് പ്ലാൻ ഒബ്സ്‌ക്യുറ എന്റർടെയ്ൻമെന്റ, ഡിസൈൻ ഓൾഡ്മങ്ക്,വിതരണം സെൻട്രൽ പിക്‌ചേഴ്‌സ്.