Film News

എന്റെ കുടുംബം ഒരിക്കലും തകരരുതേ എന്ന് ആയിരുന്നു ഞാൻ ആഗ്രഹിച്ചത്

പ്രേക്ഷകർക്ക് ഏറെ സുപരിചിതരായ താര ദമ്പതികൾ ആയിരുന്നു ലിസിയും പ്രീയദര്ശനും. പഴയകാല സിനിമകളിൽ നായികയായി തിളങ്ങി നിൽക്കുമ്പോൾ ആയിരുന്നു ലിസി സംവിധായകൻ പ്രിയദർശനുമായി വിവാഹിത ആകുന്നത്. വിവാഹത്തോടെ സിനിമയിൽ നിന്ന് പൂർണ്ണമായും വിട്ട് നിൽക്കുകയായിരുന്നു ലിസ്സി. അതെ സമയം പ്രിയർശൻ നിരവധി സിനമകൾ ആണ് സംവിധാനം ചെയ്തതും ഹിറ്റ് സംവിധായകൻ എന്ന പേര് സ്വന്തമാക്കിയതും. വിവാഹ ശേഷം പൂർണമായും തന്റെ മക്കൾക്കും കുടുംബത്തിനും വേണ്ടിയാണ് ലിസ്സി ജീവിച്ചത്. എന്നാൽ വർഷങ്ങൾക്ക് ഇപ്പുറം ഇരുവരും വേർപിരിയുന്നു എന്ന വാർത്ത ആണ് സിനിമ ലോകം കേട്ടത്. ലിസ്സി ആയിരുന്നു വിവാഹ മോചനത്തിന് മുൻകൈ എടുത്തതും. എന്നാൽ വിവാഹ മോചനത്തിന് ശേഷം പ്രിയദർശൻ മാനസികമായി തളർന്നിരുന്നു.

പലപ്പോഴും ലിസിയുടെ വിവാഹബന്ധം വേർപെടുത്തിയതിൽ തനിക്ക് ദുഖമുണ്ട് എന്ന് പ്രിയദർശൻ പറഞ്ഞിരുന്നു. ഇപ്പോഴിത അത്തരത്തിൽ പ്രിയദർശൻ തന്റെ വിവാഹ മോചനത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിക്കുന്നത്. താൻ ഏറെ ഇഷ്ടപ്പെടുന്നത് തന്റെ കുടുംബം ആയിരുന്നു. തന്റെ കുടുംബം ഒരു സ്വർഗം ആയിരുന്നു. അത് തകരരുത് എന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചിരുന്നു. എന്നാൽ അത് തന്നെയാണ് സംഭവിച്ചതും. എന്റെ മകളെ കുറിച്ച് ആയിരുന്നു എന്റെ ചിന്ത. അവളെ നല്ല രീതിയിൽ വിവാഹം കഴിപ്പിച്ച് അയക്കണം എന്നൊക്ക ഉള്ള ചിന്തകൾ ആയിരുന്നു എനിക്ക്. എന്നാൽ ഞാൻ സംഭവിക്കരുത് എന്ന് എന്ത് ആഗ്രഹിച്ചോ അത് തന്നെയാണ് സംഭവിച്ചത്.

priyadarshan-lissy 04

priyadarshan-lissy 04

ലിസി ആണ് വിവാഹ മോചനത്തിന് മുൻ കൈ എടുത്തത്. ഈഗോ ആയിരുന്നു ഞങ്ങളുടെ ഇടയിൽ ഉണ്ടായിരുന്ന പ്രശ്നം. വിവാഹ മോചന സമയത്ത് ആയിരുന്നു എന്റെ അച്ഛൻ അമ്മമാരുടെ മരണം. മാനസികമായി ഞാൻ ആകെ തകർന്ന സമയം ആയിരുന്നു അത്. എന്റെ സുഹൃത്തുക്കൾ ആയിരുന്നു അന്ന് എനിക്ക് ധൈര്യം പകർന്നു നിന്നത്. വിവാഹ മോചന ശേഷവും ഞാനും ലിസിയും ഒരുമിച്ച് ഒരു വീട്ടിൽ താമസിച്ചിട്ടുണ്ട്. അവൾ ആയിരുന്നു എന്റെ കുടുംബത്തെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോയിരുന്നത് എന്നുമാണ് പ്രിയദർശൻ പറയുന്നത്.

Trending

To Top