ഹൃദയാഘാതത്തിന് പിന്നാലെ മസ്തിഷ്‌ക രക്തസ്രാവവും; നടൻ മാമുക്കോയയുടെ നില ഗുരുതരം

നടൻ മാമുക്കോയയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസമാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നടനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തിന് പുറമെ തലച്ചോറിലെ രക്തസ്രാവം കൂടിയതാണ് മാമുക്കോയയുടെആരോഗ്യ നില വഷളാകാൻ കാരണം. ഇനിയും…

നടൻ മാമുക്കോയയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസമാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നടനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തിന് പുറമെ തലച്ചോറിലെ രക്തസ്രാവം കൂടിയതാണ് മാമുക്കോയയുടെആരോഗ്യ നില വഷളാകാൻ കാരണം. ഇനിയും അദ്ദേഹം ബോധാവസ്ഥയിലേക്ക് തിരികെ എത്തിയിട്ടില്ലെന്നാണ് പുറത്തുവരുന്ന വാർത്തകൾ.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മാമുക്കോയ ചികിത്സയിൽ കഴിയുന്നത്. വണ്ടൂരിൽ ഫുട്ബാൾ മത്സരം ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോളാണ് മാമുക്കോയക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഉടൻ തന്നെ അദ്ദേഹത്തെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലൽ പ്രവേശിപ്പിച്ചിരുന്നു. മാമുക്കോയയുടെ ആരോഗ്യനില അൽപം ഭേദപ്പെട്ടതിന് ശേഷമാണ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ ഐസിയു ആംബുലൻസിൽ കോഴിക്കോടേയ്ക്ക് കൊണ്ടുവന്നത്.

വണ്ടൂരിലെ ആശുപത്രിയിൽ നിന്നും ഇന്നലെ പുലർച്ചെ രണ്ടരയോടെ മാമുക്കോയയെ കോഴിേക്കാട് ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ് അദ്ദേഹം. മാമുക്കോയയുടെ ബി പിയും ഹൃദയമിടിപ്പും സാധാരണ നിലയിലായെന്ന് കണ്ടെത്തിയിരുന്നു. ഇന്നലെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെങ്കിലും അദ്ദേഹം 72 മണിക്കൂർ നിരീക്ഷണത്തിൽ തുടരേണ്ടി വരുമെന്ന് ഡോക്ടമാർ അറിയിച്ചിരുന്നു