Film News

വികസനം സാധാരണക്കാരുടെ നെഞ്ചിലൂടെ മഞ്ഞകുറ്റികൾ അടിച്ചു കൊണ്ട് ആവരുത്: വിവേക് ഗോപൻ

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്ത വന്ദേഭാരത് എക്സ്പ്രസിൽ യാത്ര ചെയ്ത് യുവനടൻ വിവേക് ഗോപൻ. തന്‌റെ വന്ദേഭാരതിലെ ആദ്യയാത്രയുടെ ചിത്രങ്ങളും താരം ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. കൂടാതെ സിൽവൽ ലൈനെ പരോക്ഷമായി വിമർശിച്ചു കൊണ്ടുള്ള കുറിപ്പും വിവേക് പങ്കുവച്ചിട്ടുണ്ട്.

”ജീവിതത്തിന്റെ യാത്രയിൽ എന്നും ‘ഓർമ്മിക്കാൻ ഒരു യാത്ര കൂടി ‘. വികസനത്തിന്റെ യാത്ര.ഭാരത എഞ്ചിനീയർ മാർ നിർമിച്ച MADE IN INDIA ssl സ്പീഡ് ട്രെയിൻ വന്ദേ ഭാരതിന്റെ മലയാളി മണ്ണിലൂടെ ഉള്ള ആദ്യ ഒഫീഷ്യൽ യാത്ര. ഇത് പുതിയ ഭാരതം. വികസനത്തെ ആരും എതിർകുന്നില്ല, അത് പക്ഷെ സാധാരകാരുടെ നെഞ്ചിലൂടെ മഞ്ഞകുറ്റികൾ അടിച്ചു കൊണ്ട് ആവരുത്. വന്ദേഭാരതം ” എന്നാണ് താരം ഫേസ്ബുക്കിൽ കുറിച്ചത്.

ഇന്നലെ യാണ് പ്രധാനമന്ത്രി വന്ദേഭാരത് ഫ്ളാഗ് ഓഫ് ചെയ്തത്. വന്ദേഭാരത് ക്ഷണിക്കപ്പെട്ട അതിഥികളുമായാണ് ട്രെയിൻ യാത്ര ആരംഭിച്ചത്. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ മോദി വന്ദേഭാരതിന്റെ സി വൺ കോച്ചിൽ കയറി. അതിനു ശേഷം സി2 കോച്ചിൽ 42 കുട്ടികളുമായി മോദി സംവദിച്ചു. മുഖ്യമന്ത്രി പിണറായി വിജിയനും ശശി തരൂർ എംപിയും മോദിക്കൊപ്പം വന്ദേഭാരതിൽ എത്തിയിരുന്നു. ഇന്നു മുതൽ വന്ദേഭാരത് സർവീസ് ആരംഭിക്കും.

 

Trending

To Top