നടി സുമലതയുടെ മകൻ അഭിഷേക് അംബരീഷ് വിവാഹിതനായി!

Published by
AISHUAISWARYA

അന്തരിച്ച പ്രശസ്ത കന്നഡ നടൻ അംബരീഷിന്റേയും നടിയും മാണ്ഡ്യ എംപിയുമായ സുമലതയുടേയും മകൻ അഭിഷേക് അംബരീഷ് വിവാഹിതനായി. അവിവ ബിദപ്പയാണ് അഭിഷേകിന്റെ വധു. കുടുംബാങ്ങളുടെയും രാഷ്ട്രീയ-സിനിമാ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. അംബരീഷിന്റെ അടുത്ത സുഹൃത്തായ രജനീകാന്തും ബിജെപി നേതാവ് വെങ്കയ്യ നായിഡു എന്നിവർ വിവാഹത്തിൽ പങ്കെടുത്തു.


അഭിഷേകും മാതാപിതാക്കളുടെ വഴിയേ സിനിമയിൽ സാന്നിധ്യമറിയിച്ചിരുന്നു. അമർ എന്ന ചിത്രത്തിലൂടെയാണ് അഭിഷേക് സിനിമയിലെത്തിയത്. വധു അവിവ അറിയപ്പെടുന്ന മോഡലും ഫാഷൻ ഡിസൈനറുമാണ്. കഴിഞ്ഞ ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.കന്നഡ സൂപ്പർ താരം യാഷ്, മഹോൻ ബാബു, കിച്ചാ സുദീപ്, മുൻ ക്രിക്കറ്റ് താരം അനിൽ കുംബ്ലെ, മേഘ്‌ന രാജ് എന്നിവരും വിവാഹത്തിനെത്തിയിരുന്നു.


സുഹാസിനി മണിരത്‌നം, മീന മേനക, സ്വപ്ന, അരുണ, സുഹാസിനി, രാധിക,പൂർണിമ ഭാഗ്യരാജ് ലിസി, നദിയ മൊയ്തു തുടങ്ങി എൺപതുകളിലെ സൂപ്പർ നായികയുടെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ താരങ്ങും എത്തിയിരുന്നു.അംബരീഷിൻറെ ഓർമക്കായി അദ്ദേഹത്തിൻറെ വലിയൊരു ഫോട്ടോയും വിവാഹവേദിക്ക് സമീപം വച്ചിരുന്നു. വിവാഹ സൽക്കാരം ജൂൺ 7ന് നടക്കും.