അജയ് ദേവ്ഗൺ ചിത്രം ‘ഭോലാ’യുടെ ചിത്രീകരണം പൂർത്തിയായി

ലോകേഷ് കനകരാജ് സംവിധാനത്തിലുള്ള ഹിറ്റ് ചിത്രം ‘കൈതി’ ഹിന്ദിയിലേക്ക് റിമേയ്ക്ക് ചെയ്തിരുന്നു. ഹിന്ദിയിലേക്ക് എത്തുമ്പോൾ ചിത്രത്തിൽ അജയ് ദേവവ്ഗണാണ് നായകനായി എത്തുന്നത്. സിനിമയ്ക്ക് ‘ഭോലാ’ എന്നാണ് പേരിട്ടിരിക്കുന്നത്. ഭോലാ സംവിധാനം ചെയ്യുന്നത് അജയ് ദേവ്ഗൺ…

ലോകേഷ് കനകരാജ് സംവിധാനത്തിലുള്ള ഹിറ്റ് ചിത്രം ‘കൈതി’ ഹിന്ദിയിലേക്ക് റിമേയ്ക്ക് ചെയ്തിരുന്നു. ഹിന്ദിയിലേക്ക് എത്തുമ്പോൾ ചിത്രത്തിൽ അജയ് ദേവവ്ഗണാണ് നായകനായി എത്തുന്നത്. സിനിമയ്ക്ക് ‘ഭോലാ’ എന്നാണ് പേരിട്ടിരിക്കുന്നത്. ഭോലാ സംവിധാനം ചെയ്യുന്നത് അജയ് ദേവ്ഗൺ തന്നെയാണ്.

ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം കഴിഞ്ഞുവെന്ന് അറിയിക്കുകയാണ് അണിയറ പ്രവർത്തകർ.ചിത്രത്തിൽ നായികയാവുന്നത് അമലാ പോളാണ്. അമലാ പോളിന്റെ ആദ്യ ബോളിവുഡ് ചിത്രമാണ് ഭോല.ചിത്രത്തിൽ തബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ഭോലാ എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത് അസീം ബജാജാണ്.ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സ് ടി സീരിസ്, റിലയൻസ് എന്റർടെയ്ൻമെന്റ് എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.

ത്രി ഡിയിലാണ് സിനിമഒരുങ്ങുന്നത്. 2023 ഓഗസ്റ്റ് 30ന് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. അതേ സമയം ദൃശ്യം 2 വാണ് അജയ് ദേവ്ഗൺ നായകനായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയ സിനിമ. മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ നിന്ന് നേടിയത്.തബു, അക്ഷയ് ഖന്ന, ശ്രിയ ശരൺ, ഇഷിദ ദത്ത, മൃണാൾ ജാധവ്, രജത് കപൂർ, സൗരഭ് തുടങ്ങിവരാണ് സിനിമയിലെ പ്രധാന താരങ്ങൾ.