Connect with us

Hi, what are you looking for?

Film News

ജൂനിയർ എൻടിആറിന്റെ പുതിയ ചിത്രം ‘ദേവര’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

നായകൻ ജൂനിയർ എൻടിആറിന്റെ ആരാധകർ കാത്തിരുന്ന ആ വാർത്ത വന്നെത്തിയിരിക്കുന്നു. എൻടിആർ 30 എന്ന പേരിൽ അറിയപ്പെട്ടിരുന്ന ചിത്രത്തിന്റെ ഒഫിഷ്യൽ ടൈറ്റിലാണ് ജൂനിയർ എൻടിആർ ഇപ്പോൾ അനൗൺസ് ചെയ്തിരിക്കുന്നത്. ‘ദേവര’ എന്നു പേരിട്ടിരിക്കുന്ന ആക്ഷൻ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സംവിധായകൻ കൊരട്ടാല ശിവയാണ്.

ചിത്രത്തിന്റെ ഒഫിഷ്യൽ ഫസ്റ്റ് ലുക്കിൽ ഏറെ ശൗര്യത്തോടെയും വീര്യത്തോടെയുമുള്ള ജൂനിയർ എൻടിആറിനെയാണ് കാണാൻ സാധിക്കുക. ദൈവം എന്ന അർത്ഥം വരുന്ന ‘ദേവര’ ഇന്ത്യൻ ആക്ഷൻ ചിത്രങ്ങളിൽ പുതിയൊരു മാസ് ചിത്രമാവും ഇതെന്നാണ് പ്രതീക്ഷ.ജാൻവി കപൂറും സെയ്ഫ് അലി ഖാനും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്. ജാൻവി കപൂറിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് ദേവര


പാൻ ഇന്ത്യൻ ചിത്രമായ ദേവര 2024 ഏപ്രിൽ അഞ്ചിനാണ് റിലീസ് ചെയ്യുക.യുവസുധ ആർട്ട്സും എൻടിആർ ആർട്‌സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാൺ റാം ആണ് സിനിമ അവതരിപ്പിക്കുന്നത്. മിക്കിളിനേനി സുധാകറും കോസരാജു ഹരികൃഷ്ണയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംഗീത സംവിധായകനായി അനിരുദ്ധ്, ഛായാഗ്രാഹകനായി രത്‌നവേലു ഐ.എസ്.സി,എഡിറ്ററായി ശ്രീകർ പ്രസാദ് പ്രൊഡക്ഷൻ ഡിസൈനറായി സാബു സിറിൾ, തുടങ്ങിയവരാണ് സിനിമയുടെ അണിയറ പ്രവർത്തകർ.

 

You May Also Like