‘ജയിലർ’ ചിത്രീകരണത്തിൽ നിന്നുള്ള ബിടിഎസ് ചിത്രം പങ്കുവെച്ച് തമന്ന !

നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന പുതിയ സിനിമായണ് ‘ജയിലർ’. രജനികാന്ത് പ്രധാന കഥാപാത്രമായെത്തുന്ന സിനിമയിൽ തമന്ന, രമ്യാ കൃഷ്ണൻ എന്നിവരാണ് നായികമാരെയെത്തിയിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ‘ജയിലർ’ സെറ്റിൽ നിന്നുള്ള ഒരു ബിടിഎസ്…

നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന പുതിയ സിനിമായണ് ‘ജയിലർ’. രജനികാന്ത് പ്രധാന കഥാപാത്രമായെത്തുന്ന സിനിമയിൽ തമന്ന, രമ്യാ കൃഷ്ണൻ എന്നിവരാണ് നായികമാരെയെത്തിയിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ‘ജയിലർ’ സെറ്റിൽ നിന്നുള്ള ഒരു ബിടിഎസ് ചിത്രം പങ്കുവെച്ചിരിക്കുകയാണ് നായിക തമന്ന.


ഒരു ഗാനരംഗത്തിന്റെ ചിത്രീകരണത്തിനിടെയുള്ള ബിടിഎസ് ചിത്രം തമന്ന സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഗാനത്തിന് മുമ്പ് ശാന്തമാകൂ എന്നാണ് നടി ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. സംവിധായകൻ നെൽസൺ ദിലീപ്കുമാറിനെയും തമന്ന പോസ്റ്റിൽ ടാഗ് ചെയ്തിട്ടുണ്ട്. സിനിമയുടെ അവസാനഘട്ട ചിത്രീകരണമാണ് ഇപ്പോൾ നടക്കുന്നത്.

‘മുത്തുവേൽ പാണ്ഡ്യൻ’ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സിനിമയിൽ മോഹൻലാൽ,ശിവ രാജ്കുമാർ, ജാക്കി ഷ്‌റോഫ്,വസന്ത് രവി, വിനായകൻ, മിർണ മേനോൻ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങൾ. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഓഗസ്റ്റ് 10 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് വിജയ് കാർത്തിക് കണ്ണൻ ആണ്. ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫർ സ്റ്റണ്ട് ശിവയാണ്