ദിലീപ് ചിത്രം ‘വോയിസ് ഓഫ് സത്യനാഥൻ’ ട്രെയ്‌ലർ ജൂൺ 23ന് എത്തും!

ജനപ്രിയനായകൻ ദിലീപിനെ നായകനാക്കി റാഫി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘വോയ്സ് ഓഫ് സത്യനാഥൻ’.ഒരു കോമഡി എന്റർടെയ്നറായി എത്തുന്ന സിനിമ അടുത്ത മാസം 14ന് പ്രദർശനത്തിന് എത്തും. അതേ സമയം സിനിമയുടെ ട്രൈലർ ലോഞ്ച് ജൂൺ…

ജനപ്രിയനായകൻ ദിലീപിനെ നായകനാക്കി റാഫി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘വോയ്സ് ഓഫ് സത്യനാഥൻ’.ഒരു കോമഡി എന്റർടെയ്നറായി എത്തുന്ന സിനിമ അടുത്ത മാസം 14ന് പ്രദർശനത്തിന് എത്തും. അതേ സമയം സിനിമയുടെ ട്രൈലർ ലോഞ്ച് ജൂൺ 23ന് വൈകിട്ട് ഏഴിന് കൊച്ചി ക്രൗൺ പ്ലാസയിൽ നടക്കുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

ജോജു ജോർജ്ജ്, അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലേ ലോപ്പസ്, ജഗപതി ബാബു, സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാർദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണ നന്ദകുമാർ, സ്മിനു നന്ദകുമാർ, സ്മിന്നു നന്ദകുമാർ, സ്മിത്ത് ,അംബികാ മോഹൻ എന്നിവരോടൊപ്പം അനുശ്രീ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷൻസിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി എന്നിവർ ചേർന്നാണ് വോയിസ് ഓഫ് സത്യനാഥൻ നിർമ്മിക്കുന്നത്.രാജസ്ഥാൻ,മുംബൈ, ഡൽഹി, എറണാകുളം, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ചിത്രത്തിൽസത്യനാഥൻ എന്ന ഗ്രാമീണ യുവാവായും വ്യവസായിയായുമാണ് ദിലീപ് അഭിനയിക്കുന്നതെന്ന് സംവിധായകൻ നരത്തെ വ്യക്തമാക്കിയിരുന്നു.