Film News

മുഖത്താകെ നീര് വന്നു കണ്ടാൽ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ താരമാണ് ബാബുരാജ്. തന്റെ വിശേഷങ്ങൾ എല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. നല്ല നിലാവുള്ള രാത്രിയാണ് ബാബുരാജിന്റേതായി പുറത്തിറങ്ങാൻ ഒരുങ്ങുന്ന ചിത്രം. ചിത്രത്തിന്റെ സെറ്റിൽ വെച്ച് തന്നെ അട്ട കടിച്ചെന്നും അത് മൂലം ചില ആരോഗ്യ പ്രശ്നങ്ങൾ ഒക്കെ തനിക്ക് ഉണ്ടായി എന്നും ഒരു അഭിമുഖത്തിൽ ബാബുരാജ് പറഞ്ഞിരുന്നു. ഇപ്പോഴിതാ ശരിക്കും എന്താണ് ലൊക്കേഷനിൽ സംഭവിച്ചത് എന്ന് തുറന്ന് പറയുകയാണ് ചിത്രത്തിന്റെ നിർമ്മാതാവ് ആയ സാന്ദ്ര തോമസ്. ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് വരുന്നതിന് മുൻപ് തന്നെ അവിടെ അട്ട ഉണ്ടോ എന്ന് ബാബുരാൻ എന്നോട് വിളിച്ച് ചോദിച്ചിരുന്നു. എന്നാൽ ഇല്ല എന്ന് ഞാൻ പറഞ്ഞിരുന്നു. അങ്ങനെ ബാബു ചേട്ടൻ സെറ്റിലേക്ക് വന്നു.

എന്നാൽ സെറ്റിൽ വന്നപ്പോൾ ഇവിടെ മുഴുവൻ അട്ട ആണെന്ന് പ്രൊഡക്ഷൻ കണ്ടറോളർ പറഞ്ഞിരുന്നു. ബാബു ചേട്ടന് അട്ട അലർജി ആയത് കൊണ്ടാണ് വരുന്നതിന് മുൻപ് തന്നെ അട്ട ഉണ്ടോ എന്ന് വിളിച്ച് ചോദിച്ചത്. എന്നാൽ സെറ്റിൽ വെച്ച് ചേട്ടനെ അട്ട കടിച്ചു അലർജി ആയി. ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് നിസാരമല്ല എന്നും സീരിയസ് ആണെന്നും ഡോക്ടർ പറഞ്ഞതോടെ മരുന്ന് ഇൻജെക്റ്റ് ചെയ്യേണ്ട സ്ഥിതി വന്നു. ഇതിനു മുൻപ് രണ്ടു മൂന്നു തവണ ബാബു ചേട്ടന് ഇങ്ങനെ ഉണ്ടായിട്ടുണ്ട് എന്ന് പറഞ്ഞു. അത് കഴിഞ്ഞു ഹോസ്‌പിറ്റലിൽ നിന്നു വന്നതിന് ശേഷം ബാബു ചേട്ടൻ മദ്യപിച്ചു.

എന്നാൽ ആദ്യ ഗ്ളാസ് കുടിച്ചപ്പോൾ താനെ ബാനു ചേട്ടന് വീണ്ടും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങി. അലർജിക്ക് മരുന്ന് കഴിക്കുമ്പോൾ മദ്യപിക്കാൻ പാടില്ലായിരുന്നു. വീണ്ടും ആശുപത്രിയിലേക്ക് ബാബു ചേട്ടനെ കൊണ്ട് പോയി. അപ്പോഴേക്കും മുഖമൊക്കെ നീര് വെച്ച് വീർത്ത് ആളെ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ ആയിരുന്നു. ആശുപത്രിയിൽ കൊണ്ട് പോയി ചികിത്സ നൽകിയതിന് ശേഷം തിരിച്ച് വന്നെങ്കിലും പിന്നെയും ആശുപത്രിയിലേക്ക് കൊണ്ട് പോകേണ്ട അവസ്ഥ വന്നു എന്നും സാന്ദ്ര പറയുന്നു.

Trending

To Top