‘മണ്ണില്‍ ത്രേതായുഗം… വീണ്ടും രാമായണം’ ; വിരഹവേദനയുമായി സീതാ രാമത്തിലെ പുതിയ ഗാനം

ദുല്‍ഖര്‍ സല്‍മാനെ കേന്ദ്ര കഥാപാത്രമാക്കി ഘനു രാഘവപ്പുടി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്ത്. ദുഖപൂരിതമായ അന്തരീക്ഷത്തോടെയുള്ള തിരികെ വാ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. ‘മണ്ണില്‍ ത്രേതായുഗം…വീണ്ടും…

ദുല്‍ഖര്‍ സല്‍മാനെ കേന്ദ്ര കഥാപാത്രമാക്കി ഘനു രാഘവപ്പുടി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്ത്. ദുഖപൂരിതമായ അന്തരീക്ഷത്തോടെയുള്ള തിരികെ വാ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്.

‘മണ്ണില്‍ ത്രേതായുഗം…വീണ്ടും രാമായണം’ എന്നു തുടങ്ങുന്ന  പുതിയ പാട്ടില്‍ റാമിന്റെയും സീതയുടെയും വിരഹവേദനയാണ് കാണിക്കുന്നത്. എന്തിനോ വേണ്ടി തിരഞ്ഞു നടക്കുന്ന അഫ്രീനെയും പാട്ടില്‍ കാണാം. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ അഫ്രീന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിഷ്ണു വിശാല്‍ ഈണം നല്‍കിയ ഗാനം പാടിയിരിക്കുന്നത് കപില്‍ കപിലനും ആനി ആമി വാഴപ്പിള്ളിയും ചേര്‍ന്നാണ്. വിനായക് ശശികുമാറാണ് വിരഹ വേദന നിറഞ്ഞ ഈ ഗാനത്തിലെ വരികള്‍ എഴുതിയിരിക്കുന്നത്.

സിനിമയില്‍ സെനിക വേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്. തെലുങ്കിനൊപ്പം മലയാളം, തമിഴ് പതിപ്പുകളും ചിത്രം പ്രദര്‍ശനത്തിന് എത്തും. 1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണിത്. കശ്മീരില്‍ സേവനത്തിലുള്ള സൈനികോദ്യോഗസ്ഥനായ ലഫ്റ്റനന്റ് റാം ആയാണ് ദുല്‍ഖര്‍ എത്തുന്നത്. ദുല്‍ഖര്‍ റാം ആയെത്തുമ്പോള്‍ സീത എന്ന നായികാ കഥാപാത്രമായി മൃണാള്‍ ഥാക്കൂര്‍ ആണ് എത്തുന്നത്. സീതാ രാമം ഒരു ഹിസ്റ്റോറിക്കല്‍ ഫിക്ഷനും അതേസമയം ഒരു പ്രണയ കഥയുമാണെന്ന് ചിത്രത്തിന്റെ സംവിധായകനായ ഹനു രാഘവപ്പുടി വ്യക്തമാക്കിയിരുന്നു. ചിത്രത്തില്‍ രശ്മിക മന്ദാന, സുമന്ദ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.