Connect with us

Hi, what are you looking for?

Film News

‘ആര് മതം മാറും’ വിമര്‍ശകര്‍ക്കുള്ള മറുപടിയുമായി അമൃതയുടേയും ഷഹീന്റേയും ചിത്രങ്ങള്‍

നടന്‍ സിദ്ദിഖിന്റെ മകന്‍ അടുത്തിടെയാണ് വിവാഹിതനായത്. മലയാള സിനിമ ലോകം എല്ലാവരും സാക്ഷ്യം വഹിച്ചൊരു വിവാഹമായിരുന്നു അത്. സിദ്ദിഖിന്റെ മകന്‍ ഷഹീനും അമൃതയും തമ്മിലെ വിവാഹത്തില്‍ മലയാള സിനിമ ലോകം മുഴുവന്‍ സാക്ഷിയായിരുന്നു.

 

View this post on Instagram

 

A post shared by Shaheen Sidhique (@shaheen_sidhique)

ഷഹീന്‍ ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായ കസബ എന്ന ചിത്രത്തില്‍ മികച്ച വേഷമാണ് ഷഹീന്‍ അഭിനയിച്ചത്. ഷഹീനും അമൃതയും 2 മതത്തില്‍ പെട്ടവരായതുകൊണ്ട് തന്നെ അന്ന് മുതല്‍ ആരാധകര്‍ ചോദിച്ചിരുന്ന ചോദ്യമായിരുന്നു ആര് മതം മാറുമെന്ന്. ഇന്ന് വിമര്‍ശകര്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഇരുവരും. ഷഹീനും അമൃതയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ആണ് അതിന്റെ മറുപടി.

ചുവന്ന സാരിയുടുടത്ത് ജിമിക്കിയണിഞ്ഞ് അമൃത. നെറ്റിയില്‍ സിന്ദൂരവും കഴുത്തില്‍ താലിയുമൊക്കെയായിട്ടായിരുന്നു അമൃതയെ പ്രേക്ഷകര്‍ കണ്ടത്. എന്നാല്‍ വെള്ള കുര്‍ത്തയും വെള്ള പാന്റുമായാണ് ഷഹീനെത്തിയത്.

 

View this post on Instagram

 

A post shared by Amrutha A Das (@dr.amrutha_das)

നീ ഇല്ലാതെ എന്റെ സൗന്ദര്യം പൂര്‍ണമാവുന്നില്ല എന്ന് പറഞ്ഞുകൊണ്ടാണ് അമൃത ചിത്രങ്ങള്‍ പങ്കുവച്ചത്. ഒരുമിച്ച് ഇരിയ്ക്കുമ്പോഴാണ് മനോഹരമാവുന്നത് എന്ന് പറഞ്ഞ് ഷഹീനും ചിത്രങ്ങള്‍ പങ്കുവച്ചു. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കമന്റുകളുമായെത്തിയത്.

You May Also Like