തിരക്കേറിയ മെട്രോയില്‍ ഭാര്യയ്ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നയാളുടെ വീഡിയോ വൈറലാകുന്നതിന് പിന്നില്‍

ഹൃദയസ്പര്‍ശിയായ ചില വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. മാത്യു ബെന്നി എന്ന ഒരു ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് ഹൃദയ ഇമോജിയോടു കൂടി പങ്കുവെച്ച വീഡിയോയാണിത്. തിരക്കേറിയ മെട്രോയ്ക്കുള്ളില്‍ ഒരു…

ഹൃദയസ്പര്‍ശിയായ ചില വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. മാത്യു ബെന്നി എന്ന ഒരു ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് ഹൃദയ ഇമോജിയോടു കൂടി പങ്കുവെച്ച വീഡിയോയാണിത്. തിരക്കേറിയ മെട്രോയ്ക്കുള്ളില്‍ ഒരു പുരുഷന്‍ തന്റെ ഭാര്യയുമൊത്ത് ഒരു സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോയില്‍. അത് കൈകാര്യം ചെയ്യുന്ന രീതിയാണ് രസകരം.

 

View this post on Instagram

 

A post shared by MANO 🥀 (@mr.mathew_benny)

വൈറലായ വീഡിയോയില്‍, ദമ്പതികള്‍ ഒരുമിച്ച് മെട്രോയില്‍ യാത്ര ചെയ്യുന്നത് കാണാം. യുവതി ദുപ്പട്ട ശരിയാക്കുന്ന തിരക്കിലായിരിക്കെയാണ് ഇദ്ദേഹം തന്ത്രപൂര്‍വ്വം യുവതിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചത്. സാധാരണയായി സെല്‍ഫിയെടുക്കുന്നതിന് വിപരീതമായാണ് അദ്ദേഹം ഫോണ്‍ പിടിച്ചിരിക്കുന്നത്.

ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തതിന് ശേഷം വീഡിയോ 7 ദശലക്ഷത്തിലധികം വ്യൂസ് നേടി. നിരവധി പേരാണ് രസകരമായ കമന്റുകളുമായെത്തിയത്. ‘ആ സ്‌നേഹം അനുഭവിക്കൂ.’ എന്നായിരുന്നു ഒരാളുടെ കമന്റ്.