സുരേഷ് ഗോപിക്ക് എതിരെ ട്രോള്‍ ഇറക്കുന്നവര്‍ ഒരു വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരെന്ന് മേജര്‍ രവി

രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന് മുമ്പേ സഹജീവികളോടുള്ള കരുണ കാണിക്കുന്നതില്‍ സുരേഷ് ഗോപി എന്ന മനുഷ്യന്‍ കാണിക്കുന്ന താല്‍പര്യം എടുത്തുപറയേണ്ടത് തന്നെയാണ്. എന്നാല്‍ താരം രാഷ്ട്രീയത്തിലിറങ്ങുകയും എം.പി ആവുകയും ചെയ്തതിന് ശേഷം വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ക്കും സൈബര്‍…

രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന് മുമ്പേ സഹജീവികളോടുള്ള കരുണ കാണിക്കുന്നതില്‍ സുരേഷ് ഗോപി എന്ന മനുഷ്യന്‍ കാണിക്കുന്ന താല്‍പര്യം എടുത്തുപറയേണ്ടത് തന്നെയാണ്. എന്നാല്‍ താരം രാഷ്ട്രീയത്തിലിറങ്ങുകയും എം.പി ആവുകയും ചെയ്തതിന് ശേഷം വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കുമാണ് ഇരയാകുന്നത്. എന്നാല്‍ സുരേഷ് ഗോപിയെ കളിയാക്കുന്നവര്‍ വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരാണെന്ന് നടനും സംവിധായകനുമായ മേജര്‍ രവി പറയുന്നു.

സുരേഷ് ഗോപിയെ കുറിച്ച് പലപ്പോഴും ട്രോളുകള്‍ ഇറങ്ങുന്നത് കാണാം. അദ്ദേഹം അത് കൊടുക്കില്ല, ഇത് കൊടുക്കില്ല എന്നൊക്കെ. ഒരു വിവരവും വിദ്യാഭ്യാസവുമില്ലാത്ത ചിലരാണ് ഇതൊക്കെ പറയുന്നത്. ആ മനുഷ്യന്‍ ചെയ്യുന്ന മനുഷ്യത്വപരമായിട്ടുള്ള കര്‍മ്മങ്ങള്‍ എന്തൊക്കയാണെന്നുള്ളത് കാണുന്നില്ല. ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു എം.പി പോലും ചെയ്യാത്തത് അദ്ദേഹം സ്വന്തം കാശ് കൊണ്ട് ചെയ്യുന്നുണ്ട്, ഇങ്ങനെയുള്ള നേതാക്കന്മാരെയാണ് ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്നത്. മനസ്സ് തുറന്ന്, ഇറങ്ങി പ്രവര്‍ത്തിക്കുന്ന ഒരു നേതാവിനെ,” മേജര്‍ രവി പറഞ്ഞു.