Connect with us

Hi, what are you looking for?

Local News

‘സൈക്കിള്‍ വാങ്ങി നല്‍കുവാന്‍ ഒരു പിതാവ് എന്ന നിലയില്‍ എനിക്ക് നിര്‍വാഹമില്ല’ വൈകാരിക കുറിപ്പ്

saifudeen post for bicycle theft
saifudeen post for bicycle theft

മകന്റെ മോഷണം സൈക്കിള്‍ തിരിച്ചു കിട്ടാന്‍ വേണ്ടി പിതാവ് ഒട്ടിച്ച കുറിപ്പ് വൈറലാകുന്നു. തൃശൂരിലെ ചേര്‍പ്പിലാണ് സംഭവം. പയിന്റിങ് തൊഴിലാളി സൈഫുദീന്റെ മകന്റെ സൈക്കിളാണ് മോഷണം പോയത്. ബന്ധു നല്‍കിയ പഴയ സൈക്കിളായിരുന്നു ഇത്.

പത്താം ക്ലാസുകാരനായ മകന്‍ വീട്ടില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയുള്ള ബസ് സ്റ്റോപ് വരെ സൈക്കിളില്‍ സഞ്ചരിച്ചാണ് സ്‌കൂളില്‍ പോയിരുന്നത്. സൈക്കിള്‍ മോഷണം പോയതോടെ കുട്ടിയുടെ യാത്ര ബുദ്ധിമുട്ടിലായി. മകന്റെ സങ്കടം സൈഫുദീന് താങ്ങാനായില്ല. ഇതോടെ അദ്ദേഹം ഒരു കുറിപ്പ് എഴുതി സൈക്കിള്‍ മോഷണം പോയ എട്ടുമന ചിറക്കുഴിയിലെ കെരുവന്നൂര്‍ രാജാ കമ്പനി ബസ് സ്റ്റോപ്പ് പരിസരത്ത് ഒട്ടിക്കുകയായിരുന്നു.

സൈഫുദീന്റെ കുറിപ്പ് :

‘എന്റെ മകന് പുതിയതോ പഴയതോ ആയ സൈക്കിള്‍ വാങ്ങി നല്‍കുവാന്‍ ഒരു പിതാവ് എന്ന നിലയില്‍ എനിക്ക് നിര്‍വാഹമില്ല.അതിനാല്‍ അത് എടുത്തയാള്‍ ഇതു വായിക്കുവാനിടയായാല്‍ ഞങ്ങളുടെ സ്ഥിതി മനസ്സിലാക്കി ആ സൈക്കിള്‍ തിരിച്ചു തരണമെന്നു വിനീതമായി അപേക്ഷിക്കുന്നു. ദയ അല്‍പമെങ്കിലും ബാക്കിയുണ്ടെങ്കില്‍ ഈ നമ്പറില്‍ വിളിക്കുക 8606161369 നമുക്കെല്ലാവര്‍ക്കും എന്നും നന്മ വരട്ടെ… ദൈവം അനുഗ്രഹിക്കട്ടെ”.

 

You May Also Like