Film News

ഇന്ത്യയിലെ ഏറ്റവും മികച്ച ആക്ഷന്‍ ചിത്രം!! ‘ആര്‍ഡിഎക്‌സിനെ’ അഭിനന്ദിച്ച് ഉദയനിധി സ്റ്റാലിന്‍, നന്ദിയറിയിച്ച് നീരജ് മാധവ്

യുവതാരങ്ങളായ ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിതം ‘ആര്‍ഡിഎക്‌സ്’ മികച്ച പ്രതികരണം നേടുകയാണ് തിയ്യേറ്ററില്‍. നിറയെ പോസിറ്റീവ് റിവ്യൂകളാണ് ചിത്രത്തിനെ കുറിച്ച് നിറയുന്നത്. ചിത്രത്തിനെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് തമിഴ് നടനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍.

ഇന്ത്യയിലെ ഏറ്റവും മികച്ച ആക്ഷന്‍ ചിത്രമാണ് ‘ആര്‍ഡിഎക്‌സ്’ എന്നാണ് ഉദയനിധി സ്റ്റാലിന്‍ വിശേഷിപ്പിച്ചത്.,തിയേറ്ററില്‍ നിന്ന് കണ്ട് ചിത്രം വിജയിപ്പിക്കണമെന്നും ഉദയനിധി സ്റ്റാലിന്‍ കുറിച്ചു. ‘ആര്‍ഡിഎക്‌സ്’ ടീമിനെ ഒന്നടങ്കം അദ്ദേഹം അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്.

ഉദയനിധി സ്റ്റാലിന്റെ പോസ്റ്റ് പങ്കുവെച്ച് കൊണ്ട് നീരജ് മാധവ് നന്ദിയും അറിയിച്ചിട്ടുണ്ട്. ആര്‍.ഡി.എക്‌സ് കേരളത്തിന് പുറത്ത് അംഗീകരിക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്നും നീരജ് പറഞ്ഞു.

ഓണം റിലീസായിട്ടാണ് ആര്‍ഡിഎക്‌സ് തിയേറ്ററുകളില്‍ എത്തിയത്. ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാവുന്നത്. നഹാസ് ഹിദായത്ത് ആണ് ‘ആര്‍.ഡി.എക്‌സ്’ സംവിധാനം ചെയ്തിരിക്കുന്നത്.

ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവരാണ് തിരക്കഥ. കെ.ജി.എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അന്‍പറിവാണ് ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

Trending

To Top