Film News

സച്ചിന്‍ സാവന്ത് ആഭരണങ്ങള്‍ സമ്മാനിച്ചു!! നവ്യ നായരെ ഇഡി ചോദ്യം ചെയ്തു

കള്ളപ്പണക്കേസില്‍ നടി നവ്യ നായരെ ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അനധികൃത സ്വത്ത് സമ്പാദനത്തിന് അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥന് നടിയുമായി അടുത്ത ബന്ധമാണെന്ന് ആരോപിച്ചാണ് നടിയെ ചോദ്യം ചെയ്തത്.

സച്ചിന്‍ സാവന്ത് നവ്യ നായര്‍ക്ക് ആഭരണങ്ങള്‍ അടക്കം സമ്മാനിച്ചതായി കണ്ടെത്തിയെന്ന് ഇഡി റിപ്പോര്‍ട്ടുണ്ടായിരുന്നു. അതിന് പിന്നാലെയാണ് താരത്തിനെ ചോദ്യം ചെയ്തത്. ഇരുവരുടേയും ഫോണ്‍ വിവരങ്ങളും ഇഡി ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നു. എന്നാല്‍, തങ്ങള്‍ സുഹൃത്തുകള്‍ മാത്രമാണെന്നാണ് നടിയുടെ വിശദീകരണം.

കേസുമായി ബന്ധപ്പെട്ട് ഇഡി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് വിവരങ്ങള്‍ ഉള്ളത്. കേസില്‍ അന്വേഷണം തുടരുകയാണ്. കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറായ സച്ചിന്‍ സാവന്തിനെ ജൂണ്‍ 27നാണ് ഇഡി അറസ്റ്റ് ചെയ്തത്. 2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമവുമായിട്ടാണ് അറസ്റ്റ്.

Trending

To Top