Film News

സദാചാരക്കാർ ജിഹാദെന്ന് വിശേഷിപ്പിച്ച നവീന്റെയും ജാനകിയുടെയും ഡാൻസ് ഏറ്റെടുത്ത് യു.എൻ

naveen-janaki

സോഷ്യൽ മീഡിയ ഒരേ പോലെ ഏറ്റെടുത്ത മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ ഡാൻസ് അവസാനം യുഎനിലും എത്തിയിരിക്കുകയാണ്.ജാനകി ഓംകുമാര്‍, നവീന്‍ റസാഖ് എന്നീ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ വളരെ മനോഹരമായ നൃത്തച്ചുവടുകളാണ് യുഎന്‍ പ്രതിനിധി വളരെ പ്രത്യേകതയോടെ എടുത്ത് പറഞ്ഞു കൊണ്ട് പ്രശംസിച്ചത്. ഈ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ നൃത്തച്ചുവടുകള്‍ ചർച്ചയ്‌ക്കെടുത്തത് ഈ കഴിഞ്ഞ ദിവസം നടന്ന യുഎന്‍ പൊതുസഭയുടെ മൂന്നാം സമിതിയുടെ അനൗദ്യോഗിക യോഗത്തിന് ഇടയിലായിരുന്നു.

naveen

naveen

കള്‍ച്ചറല്‍ റൈറ്റ്‌സ് സ്‌പെഷ്യല്‍ സ്‌പെഷ്യൽ റിപ്പോട്ടർ കരീമാ ബെന്നൗണ്‍സാണ് ഈ ഡാൻസിനെ ഏറ്റവും കൂടുതൽ പ്രശംസിച്ചത്.അവർ സാംസ്‌കാരികമായ കൂടി ചേരലുകളെ കുറിച്ച് പ്രതിപാദിക്കുന്നതിനിടയിലാണ് ഈ കാര്യത്തെ കുറിച്ച് സംസാരിക്കുന്നത്. സാംസ്‌കാരികമായ വേർ തിരിവ് എല്ലാം മാറ്റി മറിച്ചു കൊണ്ട് ഏറ്റവും മനോഹരമായ ഡാൻസ് ചെയ്ത ജാനകി ഓംകുമാറിനും നവീന്‍ റസാകിനും ഏറ്റവും മികച്ച പിന്തുണ തന്നെയാണ് ലഭിച്ചത്.ആ കൂട്ടത്തിൽ ഇരുവർക്കും ഒരേ പോലെ മതമൗലികവാദികളുടെ അധിക്ഷേപങ്ങളും വിദ്വേഷ പ്രചരണങ്ങളും നേരിടേണ്ടി വന്നിരുന്നുവെന്ന് ബെന്നൗണ്‍സ് വ്യക്തമാക്കി.

naveen 2

naveen 2

ആരൊക്കെ ഏതൊക്കെ പറഞ്ഞാലും ശരി ഇനിയും ഒരുമിച്ച് തന്നെ ഡാൻസ് ചെയ്യുമെന്ന് ജാനകിയുടെയും നവീന്റെയും ശക്തമായി പ്രതികരിച്ചത് വളരെ പ്രത്യേകയോടെ തന്നെ എടുത്ത് പറഞ്ഞു കൊണ്ട് പ്രശംസിച്ചു.ഈ പ്രതികരണം എന്നത് നമ്മുടെ എല്ലാവരുടെയുമാണ്.സംസ്‌കാരത്തെയും സമന്വയങ്ങളെയുമെല്ലാം എല്ലാം ഒരു കണ്ണിൽ കാണുന്നത് ഏറ്റവും മികച്ച തീരുമാനം തന്നെയാണെന്ന് ബെന്നൗണ്‍സ് പറഞ്ഞു.വളരെ തെറ്റായ ധാരണകളെ ഏറ്റവും ശക്തമായി തന്നെ പ്രതിരോധിക്കേണ്ടത് എല്ലാവരുടെയും ആവിശ്യം തന്നെയാണെന്ന് അവർ കൂട്ടി ചേർത്തു.

Trending

To Top