കുട്ടിക്കലിനെ നെഞ്ചോട് ചേർത്ത് പിടിച്ച് മമ്മൂക്ക പലയിടത്തും സഹായത്തിനെത്തിയത് നേരിട്ട്.

കഷ്ടപ്പെടുന്നവരെ സഹായിക്കുന്നവരാണ് യഥാർത്ഥ താരങ്ങൾ എന്ന് നമുക്ക് അറിയാം. അത്തരത്തിൽ വേറിട്ട് നിൽക്കുകയാണ് മലയാളത്തിലെ ഓരോ താരങ്ങളും. ഇപ്പോൾ അക്കൂട്ടത്തിൽ ഒന്നാമത് എടുത്ത് കാട്ടം നമ്മുടെ മമ്മൂക്കയെ. ലോകമനസാക്ഷിയെ പിടിച്ചുലച്ച ദുരുന്തത്തിൽ അടിപതറിയ സഹോദരങ്ങൾക്ക്…

കഷ്ടപ്പെടുന്നവരെ സഹായിക്കുന്നവരാണ് യഥാർത്ഥ താരങ്ങൾ എന്ന് നമുക്ക് അറിയാം. അത്തരത്തിൽ വേറിട്ട് നിൽക്കുകയാണ് മലയാളത്തിലെ ഓരോ താരങ്ങളും. ഇപ്പോൾ അക്കൂട്ടത്തിൽ ഒന്നാമത് എടുത്ത് കാട്ടം നമ്മുടെ മമ്മൂക്കയെ. ലോകമനസാക്ഷിയെ പിടിച്ചുലച്ച ദുരുന്തത്തിൽ അടിപതറിയ സഹോദരങ്ങൾക്ക് വലിയ സഹായവുമായി മലയാളത്തിന്റെ പ്രിയപ്പെട്ട മമ്മൂക്ക എത്തിയിരിക്കുകയാണ്. തന്റെ ജീവകാരുണ്യ സങ്കടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴി ആണ് മമ്മൂട്ടി കുട്ടിക്കലിനെ ജനതയെ ചേർത്ത് പിടിക്കുന്നത്. മമ്മൂട്ടി തന്നെ നേരുത്തെ ഏർപ്പാട് ചെയ്ത വിതക്ത ഡോക്ടർമ്മാർ അടങ്ങിയ സംഘമാണ് കുട്ടിക്കലിൽ എത്തി സേവനം തുടങ്ങിയത്.

ആലുവ രാജഗിരി ഹോസ്പിറ്റലിന്റെ മെഡിക്കൽ സൂപ്രണ്ടും വിതക്ത ശ്വാസകോശ രോഗ വിതക്തനുമായ ഡോക്ടർ സണ്ണിയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ആണ് ദുരിതാശ്വാസ ക്യാമ്പിൽ എത്തിയിരിക്കുന്നത്. ആധുനിക ഉപകരണങ്ങളും മരുന്നുകളുമായാണ് സംഘം എത്തിയിരിക്കുന്നത്. പത്ത് കുടുംബങ്ങൾക്ക് ഒന്ന് വീതം നൂറ് ജല സംഭരണികൾ മമ്മൂക്ക കുട്ടിക്കലിൽ എത്തിച്ചു. പുരുഷൻമ്മാർക്കും സ്ത്രികൾക്കും ഉൾപ്പടെ എല്ലാവർക്കും ലഭിക്കാത്തവിധം പുതിയ വസ്ത്രങ്ങൾ പത്രങ്ങൾ കിടക്കകൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾ ഉൾപ്പെടുന്ന തുണി കിറ്റുകൾ രണ്ടായിരത്തിലധികം വിതരത്തിന് എത്തിച്ചിട്ടുണ്ട്.

ദുരന്തത്തിന് പിറ്റേന്ന് രാവിലെ തന്നെ കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാദർ തോമസ് കുര്യനെയും സങ്കത്തെയും മമ്മൂട്ടി ദുരന്ത സ്ഥലത്തേക്ക് അയച്ചിരുന്നു. അവ തയാറാക്കിയ റിപ്പോർട്ട് പ്രകാരമാണ് സഹായങ്ങൾ എത്തിക്കുന്നത്. ഇപ്പോൾ ചെയ്യുന്ന സേവനങ്ങൾ അടിയന്ദ്ര സേവനം ആണെന്നും കൂടുതൽ സേവനങ്ങൾ വരും ദിവസങ്ങളിൽ ദുരിത ബാധിതരിൽ എത്തുമെന്നും കെയർ ആൻഡ് ഷെയർ ഡയറക്ടർ ബോർഡ് അറിയിച്ചു. ദുരന്ത സ്ഥലത്തെ കെയർ ആൻഡ് ഷെയർ സങ്കടനയുടെ പ്രവർത്തനങ്ങൾ മമ്മൂട്ടി നേരിട്ട് ആണ് നിയന്ദ്രിക്കുന്നത്. അതെ സമയം മമ്മൂട്ടിയുടെ അമേരിക്കയിലെയും, ക്യാനഡയിലെയും ആരാധന കൂട്ടായ്മ ആയ മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ പ്രവർത്തകരും കെയർ ആൻഡ് ഷെയർ വഴി സഹായം എത്തിക്കുന്നുണ്ട്.