പത്ത്‌കൊല്ലം സിനിമയില്‍ നിന്ന് കഷ്ടപ്പെട്ട് കിട്ടിയ പൈസയാണ്..!! ഞാന്‍ വിഡ്ഡിയല്ലെന്ന് ഉണ്ണി മുകുന്ദന്‍!!

ഉണ്ണി മുകുന്ദന്‍ എന്ന നടന്റെ അഭിനയ ജീവിതത്തെ തന്നെ മാറ്റിമറിച്ച സിനിമയാണ് മേപ്പടിയാന്‍. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഉണ്ണി തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണവും ചെയ്തിരിക്കുന്നത്. സിനിമ കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്ത് ഹിറ്റാക്കി എങ്കിലും…

ഉണ്ണി മുകുന്ദന്‍ എന്ന നടന്റെ അഭിനയ ജീവിതത്തെ തന്നെ മാറ്റിമറിച്ച സിനിമയാണ് മേപ്പടിയാന്‍. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഉണ്ണി തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണവും ചെയ്തിരിക്കുന്നത്. സിനിമ കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്ത് ഹിറ്റാക്കി എങ്കിലും ചിത്രത്തിന് എതിരെ പലതരം വമിര്‍ശനങ്ങളാണ് എല്ലാ ഭാഗത്തുനിന്നും ഉയരുന്നത്. ചിത്രത്തിലെ രാഷ്ട്രീയത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചൂടന്‍ ചര്‍ച്ചകളില്‍ ഒന്നായി മാറിയിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിന് എതിരെ ചിലര്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയുമായി ഉണ്ണി മുകുന്ദന്‍ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ രാഷ്ട്രീയ അജണ്ട പറയാന്‍ വേണ്ടി അഞ്ചു കോടി മുടക്കി സിനിമ എടുക്കാന്‍ മാത്രം വിഡ്ഢിയല്ല താന്‍ എന്നാണ് താരം ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. സിനിമയില്‍ ചിലര്‍ വിമര്‍ശിക്കുന്നത് പോലെ ഒരു രാഷ്ട്രീയ അജണ്ട ഇല്ല എന്ന് തന്നെയാണ് ഉണ്ണി ഉറപ്പിച്ച് പറയുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്…ശബരിമലയില്‍ പോകാന്‍ കറുപ്പ് വേഷം ധരിച്ചു നിന്നയാള്‍ മുറുക്കാന്‍ ചവച്ചു, ഒരു മുസ്ലിം കഥാപാത്രത്തെ അവഗണിച്ചു എന്ന പ്രചാരണം വളരെയേറെ വേദനിപ്പിച്ചു.

മലയ്ക്ക് പോകുന്നയാളുടെ മനസും ശരീരവും ശുദ്ധീകരിച്ച ശേഷമാണ് യാത്ര. അന്നേരം മറ്റൊരാളോട് വിദ്വേഷം ഉള്ളില്‍ വച്ച് പെരുമാറേണ്ട കാര്യം തന്നെയില്ല. അജണ്ട പറയാനും വേണ്ടി ഒരു സിനിമയെടുത്ത് തീര്‍ക്കാന്‍ കോടികള്‍ തന്റെ കയ്യിലില്ല. അങ്ങനെ ചിന്തിക്കാറുമില്ല. തന്റെ രാഷ്ട്രീയ ചിന്തകളോ ആശയങ്ങളോ പറയണമെങ്കില്‍ ഒരു രൂപ ചിലവില്ലാതെ ഒരു ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ സാധിക്കും.

അതിനായി അഞ്ച് കോടിയുടെ പടമെടുക്കാനും വേണ്ടി വിഡ്ഢിയല്ല താന്‍ എന്ന് താരം പറഞ്ഞു. അതേസമയം, സിനിമയില്‍ സേവാഭാരതിയുടെ ആംബുലന്‍സ് ഉപയോഗിച്ചതിനെ കുറിച്ചും താരം വ്യക്തമാക്കുന്നുണ്ട്. കോവിഡ് കാലത്ത് ഫ്രീയായി ആംബുലന്‍സ് തന്നതിനാലാണ് സേവാഭാരതിയുടെ ആംബുലന്‍സ് ഉപയോഗിച്ചത് എന്നും താരം ചൂണ്ടിക്കാട്ടി.