‘ഹാപ്പി ബര്‍ത്ത് ഡേ അപ്പു’ മിണ്ടിയും പറഞ്ഞും പോസ്റ്ററുമായി ഉണ്ണി മുകുന്ദന്‍

ഉണ്ണി മുകുന്ദനും അപര്‍ണ ബാലമുരളിയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് മിണ്ടിയും പറഞ്ഞും. അപര്‍ണയുടെ പിറന്നാള്‍ ദിവസം ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. ‘മെനി മെനി ഹാപ്പി റിട്ടേണസ് ഓഫ് ദ ഡേ…

ഉണ്ണി മുകുന്ദനും അപര്‍ണ ബാലമുരളിയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് മിണ്ടിയും പറഞ്ഞും. അപര്‍ണയുടെ പിറന്നാള്‍ ദിവസം ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. ‘മെനി മെനി ഹാപ്പി റിട്ടേണസ് ഓഫ് ദ ഡേ അപ്പു’ എന്ന് കുറിച്ച് കൊണ്ടാണ് നടന്‍ പോസ്റ്റര്‍ പങ്കുവെച്ചത്. അപര്‍ണ ബാലമുരളി മാത്രമാണ് പോസ്റ്ററിലുള്ളത്. ലീന എന്ന കഥാപാത്രത്തെയാണ് അപര്‍ണ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സനല്‍ എന്ന കഥാപാത്രമായാണ് ഉണ്ണി മുകുന്ദന്‍ ചിത്രത്തില്‍ എത്തുന്നത്.

അരുണ്‍ ബോസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ റിലീസിനെ കുറിച്ചുള്ള വിവരങ്ങള്‍ ഇനിയും പുറത്തുവിട്ടിട്ടില്ല. സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മൃദുല്‍ ജോര്‍ജും സംവിധായകന്‍ അരുണ്‍ ബോസും ചേര്‍ന്നാണ്. സലിം അഹമ്മദാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ജാഫര്‍ ഇടുക്കി, ജൂഡ് ആന്റണി ജോസഫ്, മാല പാര്‍വതി, സഞ്ജു മധു, സോഹന്‍ സീനുലാല്‍, ഗീതി സംഗീത, പ്രശാന്ത് മുരളി, ആതിര സുരേഷ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. കബീര്‍ കൊട്ടാരത്തില്‍, റസാഖ് അഹമ്മദ് എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ജൂലൈ മാസം പുറത്തിറങ്ങിയിരുന്നു. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് മധു അമ്ബാട്ടാണ്. എഡിറ്റിംഗ് നിര്‍വഹിക്കുന്നത് കിരണ്‍ ദാസാണ്. സൂരജ് എസ് കുറുപ്പാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അലക്‌സ് കുര്യന്‍ ആണ്. ഗാനരചന സുജേഷ് ഹരി. ചീഫ് അസ്സോസിയേറ്റ് രാജേഷ് അടൂര്‍, കലാസംവിധാനം അനീസ് നാടോടി, ലൊക്കേഷന്‍ സൗണ്ട്- ബാല ശര്‍മ്മ. സംവിധാന സഹായികള്‍ സഹര്‍ അഹമ്മദ്, അനന്തു ശിവന്‍.