മീനാക്ഷിയുടെ ആശംസ ഇല്ല, കാവ്യയ്ക്ക് ആശംസ നേര്‍ന്നത് ഉണ്ണി മുകുന്ദന്‍ മാത്രം!!! ‘എത്ര നല്ല ഫോട്ടോ ഉണ്ട്, ഇതാണോ കിട്ടിയത്’!! ഉണ്ണി മുകുന്ദനോട് പരാതിയുമായി ആരാധകര്‍

മലയാളികളുടെ പ്രിയ നായികയാണ് നടി കാവ്യാ മാധവന്‍. ബാലതാരമായെത്തി നായികയായി എക്കാലത്തെയും മികച്ച നടിയായി താരം. വിവാഹശേഷം അഭിനയത്തില്‍ സജീവമല്ലെങ്കിലും ഇപ്പോഴും കാവ്യയ്ക്ക് ആരാധകരേറെയാണ്. ഇന്ന് താരത്തിന്റെ ജീവിതത്തില്‍ പ്രത്യേകത നിറഞ്ഞ ദിവസമാണ്. ഇന്നായിരുന്നു…

മലയാളികളുടെ പ്രിയ നായികയാണ് നടി കാവ്യാ മാധവന്‍. ബാലതാരമായെത്തി നായികയായി എക്കാലത്തെയും മികച്ച നടിയായി താരം. വിവാഹശേഷം അഭിനയത്തില്‍ സജീവമല്ലെങ്കിലും ഇപ്പോഴും കാവ്യയ്ക്ക് ആരാധകരേറെയാണ്. ഇന്ന് താരത്തിന്റെ ജീവിതത്തില്‍ പ്രത്യേകത നിറഞ്ഞ ദിവസമാണ്. ഇന്നായിരുന്നു കാവ്യയുടെ പിറന്നാള്‍ ദിനം. മുപ്പത്തിയെട്ടിലെത്തി നില്‍ക്കുന്ന കാവ്യയ്ക്ക് നിരവധി സുഹൃത്തുക്കളാണ് ആശംസകള്‍ നേര്‍ന്നത്. അതേസമയം കൂട്ടത്തില്‍ സെലിബ്രിറ്റികളൊന്നുമില്ലെന്നതാണ് ശ്രദ്ധേയം.

കഴിഞ്ഞവര്‍ഷം മീനാക്ഷിയും കാവ്യ മാധവന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരുന്നു. ആ ഫോട്ടോയും വൈറലായിരുന്നു. എന്നാല്‍ ഇത്തവണ മീനാക്ഷിയുടെ പിറന്നാള്‍ ആശംസ ഇല്ലായിരുന്നു.

എന്നാല്‍ മലയാള സിനിമയിലെ ഒരു യുവ നടന്‍ മാത്രമാണ് കാവ്യയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. അത് മറ്റാരുമല്ല, യുവതാരം ഉണ്ണി മുകുന്ദനാണ്. അതും കാവ്യയുടെ കുട്ടിക്കാലത്തെ ഒരു ചിത്രം പങ്കുവച്ചുകൊണ്ട് ഹാപ്പി ബേര്‍ത്ത് ഡേ പറഞ്ഞ് കാവ്യയുടെ പേരിലുള്ള ഇന്‍സ്റ്റഗ്രാം പേജ് ടാഗ് ചെയ്തിരിക്കുകയായിരുന്നു.

ഉണ്ണി മുകുന്ദന്റെ പിറന്നാള്‍ ആശംസ വൈറലായിരിക്കുകയാണ്. ഇതോടെ നിരവധി രസകരമായ കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. ‘എത്ര നല്ല ഫോട്ടോ ഉള്ള ആളാണ് കാവ്യ.’ ‘എന്നിട്ട് വിഷ് ചെയ്യാന്‍ ഈ ഒരു ബ്ലര്‍ പിക് ആണല്ലോ ഉണ്ണി ഏട്ടന് കിട്ടിയേ എന്നോര്‍ക്കുമ്പോളാണ് വിഷമം’ എന്നൊക്കെയാണ് കാവ്യയുടെ പഴയ ഫോട്ടോ ഷെയര്‍ ചെയ്തതിന്റെ പേരില്‍ ഉണ്ണി മുകുന്ദനോട് ആരാധകര്‍ പരാതി പറയുന്നത്.

അതേസമയം നടി നമിത പ്രമോദിന്റെ പിറന്നാളും ഇന്നായിരുന്നു. രാവിലെ തന്നെ മീനാക്ഷി തന്റെ പ്രിയപ്പെട്ട സുഹൃത്തിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരുന്നു. നമിതയോടൊപ്പമുള്ള വീഡിയോ പങ്കുവെച്ചു കൊണ്ടാണ് മീനാക്ഷി ആശംസ അറിയിച്ചത്.

സിനിമയില്‍ സജീവമായിരുന്ന 25 വര്‍ഷങ്ങള്‍ കൊണ്ട് കാവ്യ 73 ഓളം ചിത്രങ്ങളില്‍ കാവ്യ അഭിനയിച്ചിട്ടുണ്ട്. 2009ല്‍ നിശാല്‍ ചന്ദ്രയുമായിട്ടായിരുന്നു കാവ്യയുടെ ആദ്യ വിവാഹം. 2011ല്‍ ഇവര്‍ വേര്‍പിരിയുകയും ചെയ്തു. പിന്നീട് 2016ല്‍ ജനപ്രിയ നായകന്‍ ദിലീപുമായി വിവാഹിതയായി. ഇരുവര്‍ക്കും ഇപ്പോള്‍ ഒരു മകളുണ്ട്. മകളുടെ പേര് മഹാലക്ഷ്മി എന്നാണ്. ദിലീപ്-മഞ്ജുവിന്റെയും മകളായ മീനാക്ഷിയും ഇവരോടൊപ്പമാണ്.

ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം മാളികപ്പുറം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം മമ്മൂട്ടിയാണ് പുറത്തുവിട്ടത്. വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്.