ഉപ്പും മുളകും 2 വരുന്നു! കാത്തിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത

ജനഹൃദയങ്ങള്‍ നെഞ്ചിലേറ്റിയ ജനപ്രിയ പരമ്പരയായിരുന്നു ഫ്‌ലവേഴ്‌സ് ടിവിയിലെ ഉപ്പും മുളകും. സാധാരണ കുടുംബത്തിലെ സാഹചര്യങ്ങള്‍ തന്നെയായിരുന്നു പരമ്പരയിലും. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ കൈയ്യിലെടുത്തതായിരുന്നു ഓരോരുത്തരും. വര്‍ഷങ്ങളോളം ഈ പരമ്പര വിജയകരമായി സംപ്രേക്ഷണം തുടരുകയും ചെയ്തു.…

ജനഹൃദയങ്ങള്‍ നെഞ്ചിലേറ്റിയ ജനപ്രിയ പരമ്പരയായിരുന്നു ഫ്‌ലവേഴ്‌സ് ടിവിയിലെ ഉപ്പും മുളകും. സാധാരണ കുടുംബത്തിലെ സാഹചര്യങ്ങള്‍ തന്നെയായിരുന്നു പരമ്പരയിലും. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ കൈയ്യിലെടുത്തതായിരുന്നു ഓരോരുത്തരും. വര്‍ഷങ്ങളോളം ഈ പരമ്പര വിജയകരമായി സംപ്രേക്ഷണം തുടരുകയും ചെയ്തു.

എന്നാല്‍ ഇടയ്ക്ക് വച്ച് പരമ്പര അവസാനിപ്പിച്ചതില്‍ ഏറെ പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നീട് എരിവും പുളിയുമെന്ന് പേരില്‍ സീ ടിവിയില്‍ പരമ്പര തുടങ്ങിയെങ്കിലും സ്വീകാര്യത ലഭിച്ചില്ലായിരുന്നു.

ഉപ്പും മുളകും താരങ്ങള്‍ ഇടയ്ക്ക് ഒത്തുകൂടി വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഇവരുടെ ചിത്രങ്ങള്‍ അതിവേഗം ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴും അത്തരത്തില്‍ ഒരു സന്തോഷ വാര്‍ത്തയാണ് ടീം പങ്കുവച്ചിരിക്കുന്നത്.

പരമ്പരയിലെ ഏറ്റവും ജനപ്രിയ കഥാപാത്രങ്ങളിലൊന്നായിരുന്നു മുടിയനെ അവതരിപ്പിക്കുന്ന ഋഷിയാണ് ആരാധകര്‍ കാത്തിരുന്ന വാര്‍ത്തയറിയിക്കുന്നത്. ഉപ്പും മുളകും എന്ന പരമ്പരയുടെ സീസണ്‍ 2 ഉടന്‍ തന്നെ നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം എന്നാണ് ഋഷി പറയുന്നത്.

ഉപ്പും മുളകും പരമ്പരയില്‍ ഉണ്ടായിരുന്ന താരങ്ങളെല്ലാം തന്നെ ഒത്തുകൂടി ഒരു സെല്‍ഫി എടുത്തു കൊണ്ട് ആണ് ഋഷി ഈ സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. നാല് സഹോദരങ്ങളും ഒത്തുകൂടി ആണ് സെല്‍ഫി എടുത്തത്. അതേസമയം എപ്പോള്‍ മുതലാണ് പരമ്പരയുടെ സംപ്രേക്ഷണം ആരംഭിക്കുക എന്നതിനെ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.