‘നിങ്ങൾക്ക് എന്നോട് മത്സരിക്കാം’;സണ്ണി ലിയോണിനോട് ഉർഫി ജാവേദ് പറഞ്ഞത് ഇങ്ങനെ!!

Published by
AISHUAISWARYA

തന്റെ ഫാഷൻ പരീക്ഷണങ്ങളുടെ പേരിൽ വിവാദങ്ങളിപ്പെടാറുള്ള താരമാണ് ഉർഫി ജാവേദ്. എന്നാലും പുതിയ ഗ്ലാമർ ഔട്ട്ഫിറ്റുകളുമായി ഉർഫി സോഷ്യൽ മീഡിയയിൽ സജീവമായി തന്നെ തുടരാറുണ്ട്. ഇപ്പോഴിതാ ഉർഫി ജാവേദിന്റെ ഫാഷൻ പരീക്ഷണത്തിന്റെ അഭിനന്ദിച്ചിരിക്കുകയാണ് ബോളിവുഡിലെ മാദകറാണിയായ സണ്ണി ലിയോൺ.

സ്പ്ലിറ്റ്സ്വില്ല എന്ന ഷോയ്ക്കിടെയാണ് ഇവിടെ ജഡ്ജായെത്തിയ സണ്ണി ലിയോൺ ഉർഫി ജാവേദിനെ അഭിനന്ദിച്ചിരിക്കുന്നത്. സണ്ണി ലിയോണിന് അരയന്നങ്ങളുടെ ഡിസൈനുള്ള ഉർഫിയുടെ കറുപ്പ് വസ്ത്രം വളരെയധികം ഇഷ്ടമായി. താരം അഭിനന്ദിച്ചതോടെ ഉർഫി അതിന് മറുപടിയും നൽകിയിട്ടുണ്ട്.

‘ഉർഫി താങ്കളുടെ വസ്ത്രം അതിശയകരവും ബീച്ച് വെയർ പോലെ മനോഹരവും മികച്ചതുമാണ്. നിങ്ങളുടെ വസ്ത്രങ്ങൾ എനിക്ക് ഇഷ്ടമാണെന്നാണ്” എന്നാണ് സണ്ണി ലിയൊൺ പറഞ്ഞത്. എന്നാൽ തന്റെ വസ്ത്രങ്ങളോട് സണ്ണി ലിയൊണിന് മത്സരിക്കാൻ കഴിയില്ല എന്നാണ് ഉർഫി പറയുന്നത്.” ഞാൻ വസ്ത്രധാരണത്തിന് പേരു കേട്ടയാളാണ്. നിങ്ങൾക്ക് എന്നോട് മത്സരിക്കനാവും. എന്നാൽ എന്റെ വസ്ത്രങ്ങളോട് ഒരിക്കലും മത്സരിക്കാനാവില്ല. അത് നിങ്ങളുടെ പ്രതീക്ഷകൾക്കും അപ്പുറമായിരിക്കും്” എന്നാണ് ഉർഫി ജാവേദ് മറുപടി പറഞ്ഞത്