രണ്ടു പാന്റുകളുമായി ഉര്‍ഫിയുടെ പുതിയ ഫാഷന്‍ പരീക്ഷണം; വൈറല്‍ ചിത്രങ്ങള്‍

വ്യത്യസ്തമായ ഗ്ലാമറസ് വേഷങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുള്ള താരമാണ് ഉര്‍ഫി ജാവേദ്. ഫാഷന്‍ സ്റ്റേറ്റ്‌മെന്റിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടാന്‍ യാതൊരു മടിയുമില്ലാത്ത താരമാണ് ഉര്‍ഫി. നിരവധി ട്രോളുകളും പരിഹാസങ്ങളും തേടിയെത്താറുണ്ടെങ്കിലും ഉര്‍ഫി തന്റെ പരീക്ഷണങ്ങള്‍…

വ്യത്യസ്തമായ ഗ്ലാമറസ് വേഷങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുള്ള താരമാണ് ഉര്‍ഫി ജാവേദ്. ഫാഷന്‍ സ്റ്റേറ്റ്‌മെന്റിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടാന്‍ യാതൊരു മടിയുമില്ലാത്ത താരമാണ് ഉര്‍ഫി. നിരവധി ട്രോളുകളും പരിഹാസങ്ങളും തേടിയെത്താറുണ്ടെങ്കിലും ഉര്‍ഫി തന്റെ പരീക്ഷണങ്ങള്‍ തുടരാറുണ്ട്. രണ്ടു പാന്റുകളുമായാണ് ഉര്‍ഫിയുടെ പുതിയ പരീക്ഷണം. ബ്രൗണ്‍ നിറത്തിലുള്ള രണ്ടു പാന്റുകളാണ് ഉര്‍ഫിയുടെ ലുക്കിന്റെ ഭാഗമായത്. ഒന്ന് ഉര്‍ഫി ധരിച്ചു, മറ്റേത് ധരിച്ചതിന് മുകളിലൂടെ പിന്‍ ചെയ്തു വച്ചു. ഇതോടൊപ്പം ഒരു ബാക്ലസ് ടോപ്പും ധരിച്ചു.

 

View this post on Instagram

 

A post shared by Urrfii (@urf7i)

വീഡിയോ വളരെവേ?ഗം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഒന്നെടുത്താല്‍ ഒന്നു ഫ്രീ, ഇതെന്തൊരു ഫാഷന്‍, ഒരേ നിറത്തിലുള്ള രണ്ടു പാന്റുകളുണ്ടായാല്‍., എന്നിങ്ങനെ പോകുന്നു വീഡിയോക്ക് ലഭിച്ച കമന്റുകള്‍. ഈ വസ്ത്രം ധരിച്ചെത്തി തെരുവിലുള്ളവര്‍ക്ക് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യുന്ന ഉര്‍ഫിയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

 

View this post on Instagram

 

A post shared by Urrfii (@urf7i)

ഫ്‌ളോറല്‍ പ്രിന്റുള്ള സാരിയും ഹൈഹീല്‍സുമിട്ട് വള്ളിച്ചാട്ടം ചാടുന്ന വീഡിയോ ഉര്‍ഫി കഴിഞ്ഞദിവസം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ബിഗ് ബോസ് ഒടിടി മത്സരാര്‍ത്ഥിയായിരുന്നു ഉര്‍ഫി.