മറ്റൊരു സ്ത്രീയുടെ ഭര്‍ത്താവായ മനോജിനെ ഇനി ഒരു സുഹൃത്തായി പോലും കാണാന്‍ കഴിയില്ല; പറയാനുണ്ട് ഒരുപാട്, ഉര്‍വശി

മലയാളികള്‍ക്ക് ഉര്‍വശിയ്ക്കായി ഒരു മുഖവുര ആവശ്യമില്ല. സിനിമയില്‍ സജീവമായി തിളങ്ങി നില്‍ക്കുമ്പോള്‍ ആയിരുന്നു നടന്‍ മനോജ് കെ ജയനുമായുള്ള പ്രണയവും തുടര്‍ന്ന് വിവാഹവവും. 1999 ല്‍ ഇരുവരും വിവാഹം കഴിച്ചുവെങ്കലും 2008 വരെയേ ഈ…

മലയാളികള്‍ക്ക് ഉര്‍വശിയ്ക്കായി ഒരു മുഖവുര ആവശ്യമില്ല. സിനിമയില്‍ സജീവമായി തിളങ്ങി നില്‍ക്കുമ്പോള്‍ ആയിരുന്നു നടന്‍ മനോജ് കെ ജയനുമായുള്ള പ്രണയവും തുടര്‍ന്ന് വിവാഹവവും. 1999 ല്‍ ഇരുവരും വിവാഹം കഴിച്ചുവെങ്കലും 2008 വരെയേ ഈ ബന്ധത്തിന് ആയുസ്സ് ഉണ്ടായിരുന്നുള്ളൂ എന്ന് മാത്രം.

ഉര്‍വശി തന്റെ കുടുംബ ജീവിതത്തിലെ വീഴ്ചകളെ കുറിച്ചും മനോജ് കെ.ജയനെ കുറിച്ചും പറയുന്നു…

ഞാന്‍ ജനിച്ചതും വളര്‍ന്നതും ഒരു കൂട്ടുകുടുംബത്തിലാണ്. അതുകൊണ്ടു തന്നെ ഒരു കുടുംബത്തില്‍ നടക്കുന്ന എല്ലാ പ്രശ്‌നങ്ങളെയും കുറിച്ച് എനിക്ക് നല്ലതുപോലെ അറിയാന്‍ കഴിയും. ഒരു വീടിന്റെ എല്ലാ അടുക്കും ചിട്ടയും അറിഞ്ഞു തന്നെയാണ് വളര്‍ന്നത്. അവിടെ ഞാന്‍, എന്റെ തുടങ്ങിയ തോന്നലുകള്‍ കുറവായിരുന്നു. അതുകൊണ്ടുതന്നെ ഏതു സാഹചര്യത്തിലും അഡ്ജസ്റ്റ് ചെയ്യാന്‍ എനിക്ക് കഴിയുമായിരുന്നു.

എന്നെ കുറിച്ച് വീട്ടുകാര്‍ക്ക് വലിയൊരു തെറ്റിദ്ധാരണ ഉണ്ടായിരുന്നു. എന്നിരുന്നാലും ഞാന്‍ അവരെയൊക്കെ എതിര്‍ത്തിട്ട് അവരുടെ ഒക്കെ ഇഷ്ടത്തിന് എതിരായിട്ടാണ് വിവാഹ ജീവിതത്തിലേക്ക് കടന്നത്. അവര്‍ ഈ ബന്ധം ചെയ്യരുത് എന്ന് പറഞ്ഞിട്ടും കേള്‍ക്കാതെയാണ് അതിലേക്ക് കടന്നതും. അതുകൊണ്ട് തന്നെ എതിര്‍ത്ത് സ്വന്തമാക്കിയ ജീവിതത്തില്‍ ഒരു പ്രശ്നം ഉണ്ടാകുമ്പോള്‍ സ്വന്തം വീട്ടില്‍ പോയി പറയുക എന്നത് എന്റെ മനസ്സിന്റെ ഒരു പ്രശ്‌നമായി മാറി. കുടുംബ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ അവരെ അറിയിക്കാതെ മാക്‌സിമം മുന്നോട്ടു പോയി.

കുഞ്ഞിന് അമ്മയും അച്ഛനും തുല്യമായി വേണം എന്ന ഓര്‍ഡര്‍ ആയിരിന്നു കോടതി ഇട്ടിരുന്നത്. എന്നാല്‍, എന്റെ കുഞ്ഞിനെ സംബന്ധിച്ച് എന്റെ അമ്മയുടെ കൂടെ ആയിരുന്നു വളര്‍ന്നുവന്നത്. അതുകൊണ്ടു തന്നെ കോടതി വിധി നടപ്പാക്കിയപ്പോള്‍ കുഞ്ഞിനെ അവിടെ നിന്നും മാറ്റിയത് പെട്ടെന്ന് പറിച്ചെടുത്തപോലെ ആയി പോയി.

പൊരുത്തക്കേടുകളെല്ലാം ഞാന്‍ തന്നെ ഏറ്റെടുക്കുകയാണ്. ശരികേടുകള്‍ എല്ലാം ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറാണ്. മനോജുമായി ഒരിക്കലും ഒരു സൗഹൃദത്തില്‍ പോലും മുന്‍പോട്ട് പോകാന്‍ പറ്റില്ല. കാരണം നിരന്തരം മാനസികമായി പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരാളെ എങ്ങനെ സുഹൃത്തായി കാണാന്‍ പറ്റും. സൗഹൃദം എന്ന വാക്കിന് ഒരുപാട് അര്‍ത്ഥങ്ങളുണ്ട്. നമ്മളെ നിരന്തരം മാനസികമായി പീഡിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരാളുമായി എങ്ങനെ സൗഹൃദത്തില്‍ പോകാന്‍ ആകും. അതുമല്ല, ഇപ്പോള്‍ അന്യ സ്ത്രീയുടെ ഭര്‍ത്താവാണ്. സംസാരിക്കാനേ പാടില്ല അത് മര്യാദയല്ലെന്നും ഉര്‍വശി പറഞ്ഞുവെക്കുന്നു.