Connect with us

Hi, what are you looking for?

Film News

‘കാണുന്നവരോടൊക്കെ കളി തരുമോന്ന് ചോദിച്ചോണ്ട് നടന്നാല്‍, മുട്ടി നില്‍ക്കുന്നവരല്ല പെണ്ണുങ്ങള്‍’- ഷിംന അസീസ്

shimna-azees-against-vinayakan
shimna-azees-against-vinayakan

കഴിഞ്ഞ ദിവസമാണ് ‘ഒരുത്തീ’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ചിത്രത്തിലെ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്തത്. വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത നടന്‍ വിനായകന്റെ പ്രതികരണങ്ങള്‍ ഇതിന് പിന്നാലെ തന്നെ ഏറെ വിമര്‍ശനങ്ങള്‍ വഴിവെച്ചു. നിരവധി പേരാണ് വിനായകനെതിരെ രംഗത്തെത്തിയത്. ഇപ്പോഴിതാ എഴുത്തുകാരിയും ഡോക്ടറുമായ ഷിംന അസീസും വിനായകനെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടിരിക്കുകയാണ്.

ഡോ. ഷിംനയുടെ കുറിപ്പ്

വിനായകാ… കാണുന്നവരോടൊക്കെ കളി തരുമോ ന്ന് ചോദിച്ചോണ്ട് നടന്നാല്‍ ഏത് നേരത്തും തരാന്‍ മുട്ടി നില്‍ക്കുന്നവരല്ല ചുറ്റുമുള്ള പെണ്ണുങ്ങള്‍. കണ്‍സെന്റ് എന്നാല്‍ അതല്ല, അങ്ങനെ ചോദിക്കുന്നത് കൊണ്ട് മാത്രം ലൈംഗികതയിലെ അനുവാദം ചോദിക്കല്‍ പൂര്‍ണ്ണമാവുന്നില്ല.

സ്വതന്ത്ര്യമായി നല്‍കപ്പെടുന്ന, തിരിച്ചെടുക്കാന്‍ കഴിയുന്ന, പൂര്‍ണമായ അറിവോടും താല്‍പര്യത്തോടും കൂടി കൃത്യമായി ചിന്തിച്ച് മാത്രം കൊടുക്കുന്ന ഒന്നാകണം കണ്‍സെന്റ്. കൂടാതെ ഈ ചോദ്യം ചോദിക്കുന്ന സാഹചര്യങ്ങളും, അതിനു മുന്‍പും ശേഷവുമായി അപ്ലിക്കബിളായ നൂറുകാര്യങ്ങളും വേറെയുമുണ്ട്. അതെല്ലാം മായ്ച്ച് കളഞ്ഞ് ഈ വിഷയത്തെ ഇങ്ങനെയൊരു ഒറ്റബുദ്ധിയിലേക്ക്, ഒറ്റച്ചോദ്യത്തിലേക്ക് വളച്ചൊടിച്ച് കൊണ്ടുവന്ന് കെട്ടാനുള്ള പൂതി മനസ്സില്‍ തന്നെ വച്ചാല്‍ മതി.

ആ മാധ്യമ പ്രവര്‍ത്തകയെ ചൂണ്ടിക്കാണിച്ച് പറഞ്ഞതൊക്കെ അങ്ങേയറ്റം ഹീനമാണ്, ഹരാസ്മെന്റാണ്. ഒരു സ്ത്രീയുടെ ജോലിസ്ഥലത്ത് വെച്ച് ഒരാള്‍ ‘ആ സ്ത്രീയോട് ഫിസിക്കല്‍ ഇന്റിമസി വേണമെങ്കില്‍ ഞാനവരോടും ചോദിക്കും’ എന്ന് പറഞ്ഞത് കേട്ട് ഇളിച്ചോണ്ടിരുന്നവരും വല്ലാതെ അദ്ഭുതപ്പെടുത്തുന്നു.

കണ്‍സെന്റൊക്കെ ആണ്‍ അഹമ്മതിയില്‍ ഇപ്പോഴും ഈ രീതിയിലൊരു ചിത്രമാണ്. എന്നിട്ട് അത് വെച്ച് #metoo നേര്‍പ്പിക്കുന്നത് വേറേയും… ഫെറാരിയില്‍ കിരീടം ചൂടി വന്നിറങ്ങുമെന്നും, അവാര്‍ഡ് കിട്ടിയപ്പോള്‍ മാധ്യമങ്ങളുടെ മുന്നില്‍ അമ്മയ്ക്ക് ഉമ്മ കൊടുത്ത് ജീവിതത്തില്‍ അഭിനയിക്കാന്‍ താല്പര്യമില്ലെന്നുമൊക്കെ ശക്തമായി പൊളിറ്റിക്‌സ് പറഞ്ഞ വിനായകനെപ്പോലൊരാള്‍ക്ക് പോലും സെക്ഷ്വാലിറ്റി എന്ന വിഷയം വരുമ്പോള്‍ നിലപാടുകളും ബോധ്യങ്ങളും ദേ ഈ കിടക്കുന്നതാണ്.

മയിര് !

 

You May Also Like