മക്‌ഡൊണാള്‍ഡ്‌സില്‍ കുഞ്ഞ് പിറന്നു!!! ലിറ്റില്‍ നഗറ്റ് എന്ന് പേരിട്ട് ദമ്പതികള്‍

മക്‌ഡൊണാള്‍ഡ് റെസ്റ്റോറന്റിന്റെ ശുചിമുറിയില്‍ നവജാത ശിശുപിറന്നു, കുഞ്ഞിന് ലിറ്റില്‍ നഗറ്റ് എന്ന് പേരിട്ട് ദമ്പതികള്‍. നവംബര്‍ 23ന് യുഎസിലാണ് സംഭവം. ആശുപത്രിയി ലേയ്ക്കുള്ള യാത്രാ മധ്യേ മക്‌ഡൊണാള്‍ഡില്‍ പങ്കാളിയോടൊപ്പം എത്തിയ യുവതിയായിരുന്നു റെസ്‌റ്റോറന്റില്‍ പ്രസവിച്ചത്.…

മക്‌ഡൊണാള്‍ഡ് റെസ്റ്റോറന്റിന്റെ ശുചിമുറിയില്‍ നവജാത ശിശുപിറന്നു, കുഞ്ഞിന് ലിറ്റില്‍ നഗറ്റ് എന്ന് പേരിട്ട് ദമ്പതികള്‍. നവംബര്‍ 23ന് യുഎസിലാണ് സംഭവം. ആശുപത്രിയി ലേയ്ക്കുള്ള യാത്രാ മധ്യേ മക്‌ഡൊണാള്‍ഡില്‍ പങ്കാളിയോടൊപ്പം എത്തിയ യുവതിയായിരുന്നു റെസ്‌റ്റോറന്റില്‍ പ്രസവിച്ചത്.

അലാന്‍ഡ്രിയ വര്‍ത്തി എന്ന യുവതിയും പ്രതിശ്രുത വരനായ ഡിയാന്‍ഡ്രേ ഫിലിപ്പ്‌സും ആശുപത്രിയിലേക്കു പോകുകയായിരുന്നു. യാത്രാ മധ്യേ പെട്ടെന്ന് അലാന്‍ഡ്രിയക്ക് ശുചിമുറി ഉപയോഗിക്കുന്നതിനായിട്ട് മക്‌ഡൊണാള്‍ഡ് റെസ്റ്റോറന്റില്‍ കയറി. ഈ സമയം അലാന്‍ഡ്രിയക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. അവിടത്തെ ജീവനക്കാരുടെ സഹായത്തോടെയാണ് അലാന്‍ഡ്രിയ കുഞ്ഞിന് ജന്മം നല്‍കിയത്.

അറ്റ്‌ലാന്‍ഡയുടെ ഭര്‍ത്താവ് അപ്പോഴും കാറിലിരിക്കുകയായിരുന്നു.
അലാന്‍ഡ്രിയ നിലവിളിച്ചതോടെ മാനേജര്‍ ടുണീഷ്യയും ജീവനക്കാരും സഹായത്തിന് ഓടിയെത്തി. യുവതിയുടെ പ്രസവ സമയം അടുത്തതായി ഭര്‍ത്താവിനെ ജീവനക്കാര്‍ അറിയിച്ചു. എല്ലാവരുടെയും സഹായത്തോടെ അവര്‍ പെണ്‍കുഞ്ഞിനെ പ്രസവിച്ചു.

‘മക്‌ഡോണാള്‍ഡിലെ സ്ത്രീകളാണ് ഞങ്ങളെ സഹായിച്ചത്. അവരുടെ പാദങ്ങള്‍ എന്റെ കാല്‍മുട്ടിലേക്ക് ഉയര്‍ത്തി വച്ചു. മൂന്നുതവണ അവളോട് പുഷ് ചെയ്യാന്‍ ആവശ്യപ്പെട്ടു. 15 മിനിറ്റിനകം കുഞ്ഞ് പിറന്നു. ലിറ്റില്‍ നഗറ്റ് എന്നാണ് തങ്ങള്‍ കുഞ്ഞിനിട്ടിരിക്കുന്ന ഓമനപ്പേരിട്ടത് എന്നും ഫിലിപ്‌സ് പറഞ്ഞു.

‘ഞങ്ങള്‍ എല്ലാവരും അമ്മമാരാണ്. അതുകൊണ്ടു തന്നെ ഒരുമിച്ചു നില്‍ക്കാന്‍ തീരുമാനിച്ചു. കുഞ്ഞ് അച്ഛന്റെ കൈകളിലേക്ക് പിറന്നു വീഴണമെന്നാണ് ഞങ്ങളും ആഗ്രഹിച്ചത് അങ്ങനെയാണ് അദ്ദേഹത്തെ വിളിച്ചത്’ എന്നും മാനേജര്‍ വ്യക്തമാക്കി.