എന്റെ ഡാൻസ് സ്‌കൂളിൽ ഡാൻസ് പഠിക്കാൻ എത്തിയ പലരും ഗർഭിണി ആയിട്ടുണ്ട്, അന്ന് അവർ എല്ലാം എന്നെ കളിയാക്കി

നർത്തകിയും അഭിനയത്രിയും ഒക്കെ ആയി പ്രേക്ഷകർക്ക് ഏറെ പരിചിതയാണ് ഉത്തര ഉണ്ണി. കഴിഞ്ഞ വര്ഷം ആയിരുന്നു ഉത്തര ഉണ്ണിയുടെ വിവാഹ നിസ്ചയം, വളരെ ലളിതമായ ചടങ്ങില്‍ വീട്ടുകാരുടെ സാന്നിധ്യത്തില്‍ റിതേഷ് ചിലങ്ക കാലില്‍ അണിച്ചു…

നർത്തകിയും അഭിനയത്രിയും ഒക്കെ ആയി പ്രേക്ഷകർക്ക് ഏറെ പരിചിതയാണ് ഉത്തര ഉണ്ണി. കഴിഞ്ഞ വര്ഷം ആയിരുന്നു ഉത്തര ഉണ്ണിയുടെ വിവാഹ നിസ്ചയം, വളരെ ലളിതമായ ചടങ്ങില്‍ വീട്ടുകാരുടെ സാന്നിധ്യത്തില്‍ റിതേഷ് ചിലങ്ക കാലില്‍ അണിച്ചു കൊണ്ടായിരുന്നു വിവാഹാഭ്യര്‍ഥന നടത്തിയത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച വിഷയമായിരുന്നു. ഏറെ സന്തോഷത്തോടെയായിരുന്നു പ്രേക്ഷകരും വിവാഹ വാര്‍ത്ത സ്വീകരിച്ചത്. കഴിഞ്ഞ ഏപ്രിൽ അഞ്ചിന് ആയിരുന്നു താരത്തിന്റെ വിവാഹം നിശ്‌ചയിച്ചത്, എന്നാൽ ലോകം മുഴുവൻ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ തന്റെ വിവാഹ ആഘോഷങ്ങൾ മാറ്റി വെച്ചതായി താരം അറിയിച്ചിരുന്നു.

മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവരോട് ക്ഷമ ചോദിക്കുന്നുവെന്നും താരം കുറിച്ചിരുന്നു. ഇപ്പോൾ ഈ വര്ഷം അതെ തീയതിയിൽ തന്നെ താരം വിവാഹിതയായിരിക്കുകയാണ്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ പരമ്പരഗാതമായ ഹിന്ദു ആചാരപ്രകാരം ലളിതമായിട്ടാണ് വിവാഹം നടന്നത്. സെറ്റ് മുണ്ടും മുല്ലപ്പൂവുമൊക്കെ ചൂടി കേരള തനിമയിലാണ് ഉത്തര വിവാഹത്തിനെത്തിയത്. വധുവിനൊപ്പം ശ്രദ്ധേയമായി നടി സംയുക്ത വര്‍മ്മയും ഉണ്ടായിരുന്നു. കേരളത്തില്‍ നടക്കാറുള്ളത് പോലെ ടിപ്പിക്കല്‍ അറേഞ്ചഡ് മ്യാരേജ് ആണ്. സോഷ്യൽ മീഡിയയിൽ സജീവമായ ഉത്തര ഉണ്ണി പങ്കുവെക്കുന്ന കുറിപ്പുകളും ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ട്, അത്തരത്തിൽ താരം പങ്കുവെച്ച ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ ഡാൻസ് സ്‌കൂളിൽ ഡാൻസ് പഠിക്കാൻ എത്തിയ വിദ്യാർത്ഥി ഗർഭ ധാരണം നടത്തിയതിനെ കുറിച്ചാണ് താരത്തിന്റെ പോസ്റ്റ്

ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്നൊന്നും അറിയില്ല എങ്കിലും, PCOD, PMS, ഗർഭധാരണത്തിലെ പ്രശ്നങ്ങൾ തുടങ്ങി സ്ത്രീകൾ അഭിമുഖീകരിക്കുന്ന ഇത്തരം പ്രശ്നങ്ങൾ നൃത്തം കൊണ്ട് പരിഹരിക്കാൻ കഴിയും. ഒട്ടുമിക്ക നർത്തകിമാർക്കും സുഖപ്രസവമാണ് ഉണ്ടാകാറ്. ഏറ്റവും വലിയ ഉദാഹരണം എന്റെ അമ്മ തന്നെയാണ്. മൂന്നു പതിറ്റാണ്ട് മുൻപ്, ആധുനിക സൗകര്യങ്ങൾ കുറവായിരുന്ന അന്ന് എന്റെ ‘അമ്മക്ക് നോർമൽ ഡെലിവറി ആയിരുന്നു.ഇപ്പോഴും അമ്മ പറയും അന്ന് വലിയ വേദനയൊന്നും ഉണ്ടായിരുന്നില്ല എന്ന്. ഇത് ഞങ്ങളിൽ പലർക്കും വിശ്വസിക്കാൻ പോലും കഴിയുന്നില്ല. PCOD, ക്രമമല്ലാത്ത ആർത്തവം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്റെ കുറെ വിദ്യാർത്ഥികൾ ഇപ്പോൾ അതെല്ലാം ശരിയായി എന്ന് പറയാറുണ്ട്.

അതുപോലെ ആർത്തവ സമയം അതികഠിനമായ വേദന അനുഭവിച്ചിരുന്ന പലരും ഇപ്പോൾ അതും കുറവുണ്ട് എന്ന് സാക്ഷ്യം പറയാറുണ്ട്. കുറച്ചു വർഷങ്ങളായി എന്റെ സ്റ്റുഡന്റ്സിൽ പലരും ഗർഭിണികളായ ശേഷം ക്ലാസ് നിർത്തിയിട്ടുണ്ട്. ഇതുകണ്ട് എന്റെ ഒരുപാട് സുഹൃത്തുക്കൾ കളിയാക്കിയിട്ടുണ്ട് ഡാൻസ് ക്ലാസ് ആണോ ഇൻഫെർട്ടിലിറ്റി ക്ലിനിക് ആണോ നടത്തുന്നത് എന്ന്. എന്തായാലും ഇന്ന് ഞാൻ വളരെ സന്തോഷവതിയാണ്. 8 വർഷം ശ്രമിച്ചിട്ടും (4 വർഷം ചികിത്സകൾ ചെയ്തു ഇനി സാധ്യത ഇല്ല എന്ന് ഡോക്ടർമാർ തീർത്തുപറഞ്ഞ) ഗർഭിണിയാകാതിരുന്ന എന്റെ ഒരു വിദ്യാർത്ഥി ഇപ്പോൾ ഗർഭം ധരിച്ചിരിക്കുന്നു. അതും ഒരു വർഷം ക്ലാസ് അറ്റൻഡ് ചെയ്തു കഴിഞ്ഞു. ഇത് ഒരു മാജിക് തന്നെയാണ്. നിങ്ങൾക്ക് വേണ്ടതെല്ലാം നൽകി ഭരതനാട്യം നിങ്ങളെ സഹായിക്കും. ഇതിലും വലിയ സന്തോഷം ഉണ്ടാകാനില്ല. നൃത്തത്തിന് വലിയൊരു അർത്ഥതലം ഉണ്ടായ പോലെ. അതൊരു വിലമതിക്കാനാകാത്ത സമ്മാനം തന്നെയാണ്.” ഇങ്ങനെയായിരുന്നു ഉത്തര കുറിച്ചത്.