Film News

തിരിച്ച് വരവിനെ കുറിച്ച് തുറന്ന് പറഞ്ഞു വാണി വിശ്വനാഥ്

നിരവധി ആരാധകർ ഒരുകാലത്ത് ഉണ്ടായിരുന്ന താരമാണ് വാണി വിശ്വനാഥ്. ശരിക്കും സൂപ്പർസ്റ്റാറുകൾക്ക് ഒപ്പം കട്ടയ്ക് നിൽക്കുന്ന പ്രകടനം ആയിരുന്നു വാണി വിശ്വനാഥിന്റെ. ശരിക്കും ലേഡി സൂപ്പർസ്റ്റാർ എന്നൊക്കെ പറയാൻ കഴിയുന്ന പ്രകടനം ആണ് താരം കാഴ്ച വെച്ചിട്ടുള്ളത്. അഭിനയത്തിന് അഭിനയം, സൗന്ദര്യത്തിന് സൗന്ദര്യം, നൃത്തത്തിന് നൃത്തം, ഫൈറ്റിന് ഫൈറ്റ് എന്ന് വേണ്ട വാണി വിശ്വനാഥിന്റെ കയ്യിൽ ഇല്ലാത്ത ഒരു ഐറ്റവും ഇല്ലായിരുന്നു എന്ന് തന്നെ പറയാം. നായകനടന്മാർക്ക് ഒപ്പവും വില്ലന്മാർക്ക് ഒപ്പവും ഫൈറ്റ് ചെയ്തു പിടിച്ച് നിന്ന വാണിക്ക് ഒരു പകരക്കാരിയായി അതിനു മുൻപോ പിമ്പോ ആരും തന്നെ വന്നിട്ടില്ല എന്ന് നിസംശയം പറയാം.

ബാബുരാജിനെ ആണ് താരം വിവാഹം ചെയ്തത്. പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു ഇരുവരും. ഇവർക്ക് രണ്ടു മക്കളും ഉണ്ട്. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ട് നിന്ന താരം ഇപ്പോൾ തന്റെ തിരിച്ച് വരവിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ താരം എന്തുകൊണ്ടാണ് സിനിമയിൽ നിന്ന് വിട്ട് നിന്നത് എന്നും എന്ത് കൊണ്ടാണ് തിരിച്ച് വരവിന് ഒരുങ്ങുന്നത് എന്നും തുറന്ന് പറയുകയാണ് ഇപ്പോൾ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, വിവാഹം കഴിഞ്ഞപ്പോൾ ഞാൻ തന്നെയാണ് അഭിനയത്തിൽ നിന്ന് ഇടവേള എടുത്തത്. മക്കൾ ജനിച്ച് കഴിഞ്ഞപ്പോൾ അവരെ നോക്കുന്ന ജോലി ആണ് ഞാൻ ഏറ്റെടുത്തത്.

സന്തോഷത്തോടെ വളരെ ആസ്വദിച്ച് ആണ് ആ ജോലി ഞാൻ ചെയ്തത്. എന്നാൽ ഇപ്പോൾ മൂത്ത മകൾ എം ബി ബി എസ്സിന് പഠിക്കുന്നു, ഇളയ മകൾ ഹയർ സെക്കണ്ടറിയും. മക്കൾ ഒന്നും ഇപ്പോൾ അടുത്തില്ല. ശരിക്കും ഇപ്പോൾ ജീവിതം ബോർ ആയത് പോലെ തോന്നി. അത് കൊണ്ടാണ് ഞാൻ അഭിനയത്തിലേക്ക് തിരിച്ച് വരാം എന്ന് തീരുമാനിച്ചത് എന്നുമാണ് വാണി വിശ്വനാഥ് പറയുന്നത്. താരത്തിന്റെ തിരിച്ച് വരവിനായുള്ള കാത്തിരിപ്പിൽ ആണ് ആരാധകരും.

Trending

To Top