Film News

മലയാളികളുടെ സ്വന്തം ആക്ഷൻ സുന്ദരി തിരികെ സിനിമയിലേയ്ക്ക് ; വാണി വിശ്വനാഥിന്റെ തിരിച്ചുവരവ് നീണ്ട 7 വർഷത്തിന് ശേഷം !

മലയാളികളുടെ എക്കാലത്തെയും ആക്ഷൻ റാണിയാണ് വാണി വിശ്വനാഥ്. ആക്ഷൻ രംഗങ്ങളും മറ്റും വളരെ തന്മയത്വത്തോടെ ചെയ്യുന്ന താരത്തിന് നിരവധി ആരാധകരാണ് ഇപ്പോഴും ഉള്ളത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും സജീവമായ താരം അഭിനേതാവ് ബാബു രാജുമായുള്ള വിവാഹത്തിന് ശേഷം അഭിനയ ലോകത്ത് നിന്നും ഇടവേലം എടുക്കുകയായിരുന്നു. എന്നാൽ ഇന്നിപ്പോൾ നീണ്ട 7 വർഷത്തെ ഇടവേളക്ക് ശേഷം വാണി വിശ്വനാഥ് വീണ്ടും വെള്ളിത്തിരയിലേക്ക് തിരികെ എത്തുകയാണ്. ബാബുരാജ് നായകനായി എത്തുന്ന ചിത്രത്തിലൂടെയാണ് വാണി വിശ്വനാഥിന്റെ തിരിച്ചു വരവ്. ഇരുവരും ഒന്നിക്കുന്ന സിനിമയുടെ ടൈറ്റിൽ ലോഞ്ച് തിരുവനന്തപുരത്തുവെച്ച് നടന്നു. ‘ദി ക്രിമിനൽ ലോയർ’ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ക്രൈം ത്രില്ലറായാണ് ചിത്രമൊരുങ്ങുന്നത്. നവാഗതനായ ജിതിൻ ജിത്തു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉണ്ണിയാർച്ച പോലെയുള്ള ശക്തമായ സ്ത്രീ കഥാപ്പാത്രങ്ങൾക്ക് ജീവൻ നൽകിയ ശേഷമായിരുന്നു വാണി വിശ്വനാഥ് അഭിനയത്തിൽ നിന്നും ഇടവേള എടുത്തത്.  എപ്പോഴാണ് താരത്തിന്റെ തിരിച്ചു വരവ് എന്ന് പല അഭിമുഖങ്ങളിലും അവതാരകർ ചോദിച്ചിരുന്നു. എന്നാൽ തനിയ്ക്ക് ഇപ്പോൾ കുടുംബത്തിനൊപ്പം നിൽക്കാനാണ് ഇഷ്ടമെന്നും, ഇപ്പോൾ അതിനുള്ള സമയമില്ലെന്നുമായിരുന്നു താരം മറുപടി നൽകിയത്. അതുകൊണ്ട് തന്നെ ഇന്നിപ്പോൾ വാണി വിശ്വനാഥ് വീണ്ടും അഭിനയ രംഗത്തേക്ക് തിരികെ എത്തുന്നു എന്ന വാർത്ത വളരെ ആവേശത്തോടെയാണ് ആരാധകർ നോക്കി കാണുന്നത്.     

Trending

To Top