അവൾ എല്ലാവരെയും വിഡ്ഢികൾ ആക്കും! തനി ഫ്രോഡ്, സഹോദരിയെ കുറിച്ച് വനിത

കുടുംബത്തോടെ തന്നെ ഒരു ബന്ധവും പുലർത്താത്ത ഒരു നടിയാണ് വനിതാ വിജയകുമാർ, ഇപ്പോൾ നടി സഹോദരി ശ്രീദേവിയെ കുറിച്ച് പറഞ്ഞ വാചകങ്ങൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. സ്വന്തം രക്തത്തിൽ പിറന്ന സഹോദരിമാരാണ്…

കുടുംബത്തോടെ തന്നെ ഒരു ബന്ധവും പുലർത്താത്ത ഒരു നടിയാണ് വനിതാ വിജയകുമാർ, ഇപ്പോൾ നടി സഹോദരി ശ്രീദേവിയെ കുറിച്ച് പറഞ്ഞ വാചകങ്ങൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. സ്വന്തം രക്തത്തിൽ പിറന്ന സഹോദരിമാരാണ് പ്രീതയും, ശ്രീദേവിയും, തന്നെ തന്റെ സഹോദരികർക്ക് പോലും വേണ്ട, അതുപോലെ തനിക്കും, എന്റെ ഭാവി തന്നെ ഇല്ലാതാക്കിയത് എന്റെ കുടുംബമാണ് വനിതാ വിജയകുമാർ പറയുന്നു.

ചെറുപ്പം മുതൽ ‘അമ്മ മഞ്ജുള തന്നെയും സഹോദരി പ്രീത യെയും എന്ത് കാര്യത്തിനും അടിക്കുമായിരുന്നു, എന്നാൽ ഇളയ സഹോദരിയായ ശ്രീദേവി യെ എല്ലാവർക്കും പേടിയാണ്, അവൾ വലിയ ദേഷ്യക്കാരിയാണ്. അവൾ എല്ലാവരെയും ഒരുപോലെ വിഡ്ഢികൾ ആക്കും. ശരിക്കും പറഞ്ഞാൽ നല്ല ഒന്നാന്തരം ഫ്രോഡ്.

അവൾ എല്ലാവരുടെയും കണ്ണിൽ പൊടി ഇടാൻ വേണ്ടി നല്ല നാടകം കളിക്കുമായിരുന്നു, എല്ലാ കള്ളത്തരവും അവളുടെ കൈയിലുണ്ട്, അത് കുട്ടിക്കാലത്തു ആയാലും വളർന്നതിനു ശേഷമായാലും അവളുടെ ഈ ഫ്രോഡ് സ്വഭാവത്തിന് മാറ്റം ഉണ്ടായിട്ടില്ല വനിത പറയുന്നു.