Film News

ഉമ്മൻ ചാണ്ടിയെ വിവാഹം ക്ഷണിക്കാൻ പോയപ്പോഴുള്ള അനുഭവം പറഞ്ഞു നവ്യ

പ്രേഷകരുടെ ഏറെ പ്രിയപ്പെട്ട നായിക നടിമാരിൽ ഒരാൾ ആണ് നവ്യനായർ . നന്ദനം സിനിമയിൽ കൂടിയാണ് താരം  ആദ്യമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. ചിത്രത്തിലെ ബാലാമണിക്ക് ഇന്നും ആരാധകർ ഏറെയാണ്. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചത്. മലയാളത്തിനു പുറമെ തമിഴിലും അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചു. നിരവധി ഹിറ്റ് ചിത്രങ്ങളും ഭാഗമാകാൻ കഴിഞ്ഞ നവ്യയ്ക് വളരെ പെട്ടന്ന് തന്നെ ആരാധകരെ സ്വന്തമാക്കാനും കഴിഞ്ഞു. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. വിവാഹത്തോടെ താരം സിനിമയിൽ നിന്ന് വിട്ട് നിന്നെങ്കിലും കുറച്ച് നാളുകൾക്ക് ശേഷം താരം തിരിച്ച് വരവ് നടത്തിയിരുന്നു.

ഇന്ന് സിനിമയിലും മിനിസ്‌ക്രീനിലും ഒരുപോലെ സജീവമായി നിൽക്കുകയാണ് താരം. അടുത്തിടെ നവ്യയെ ചുറ്റിപറ്റി ചില വിവാദങ്ങൾ ഒക്കെ ഉണ്ടായിരുന്നു എങ്കിലും അതിനെ എല്ലാം ശക്തമായി തന്നെ നേരിടാൻ താരത്തിന് കഴിഞ്ഞു. നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ നവ്യയ്ക്ക് കഴിഞ്ഞു. തന്റെ ജീവിതത്തിലെ അനുഭവങ്ങൾ ഒക്കെ ആരാധകരുമായി നവ്യ പങ്കുവെക്കാറുണ്ട്. അത്തരത്തിൽ തന്റെ വിവാഹം ക്ഷണിക്കാൻ ഉമ്മൻ ചാണ്ടിയെ കാണാൻ പോയതിൻറെ അനുഭവം പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് ഇപ്പോൾ നവ്യ നായർ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ഞാനും അച്ഛനും കൂടിയാണ് ഉമ്മൻ ചാണ്ടി സാറിന്റെ എന്റെ വിവാഹത്തിന് ക്ഷണിക്കാൻ പോയത്.

അത് വരെ ഞാനുമായി യാതൊരു പരിചയവും ഇല്ലാത്ത ആൾ ആയിരുന്നു ഉമ്മൻ ചാണ്ടി സാർ. ഞങ്ങൾ സംസാരിക്കുകയോ കണ്ടിട്ടോ കൂടി ഇല്ല. വിവാഹം ആണ് സാർ വരണം എന്ന് ഞങ്ങൾ പറഞ്ഞപ്പോൾ ഒരുപാട് തിരക്കുള്ള ദിവസമാണല്ലോ കുഞ്ഞുകുഞ്ഞേ അന്ന്. അങ്ങനെ ആണെങ്കിൽ എങ്ങനെ വിവാഹത്തിന് പങ്കെടുക്കാൻ കഴിയുമെന്ന് അദ്ദേഹത്തിട്നെ ഭാര്യ സാറിനോട് ചോദിച്ചു. അത് കുഴപ്പമില്ല, ഞാൻ എന്തായാലും അവിടെ എത്തിയിരിക്കും എന്നുമാണ് ഉമ്മൻ ചാണ്ടി സാർ അന്ന് മറുപടി പറഞ്ഞത്. ഒരു പരിചയം ഇല്ലാതിരുന്നിട്ട് കൂടിയും വളരെ സ്നേഹത്തോടെയാണ് അദ്ദേഹം ഞങ്ങളോട് സംസാരിച്ചത് എന്നുമാണ് നവ്യ നായർ പറയുന്നത്.

Trending

To Top