ഫ്രീ ആണെങ്കില്‍ പറയൂ, നമുക്കൊന്ന് കാണാം: വിനീതിനോട് വെങ്കിട് പ്രഭു

ഫ്രീ ആണെങ്കില്‍ പറയൂ വലിയൊരു പാര്‍ട്ടി തരാമെന്ന് തെന്നിന്ത്യന്‍ സിനിമാ സംവിധായകന്‍ വെങ്കിട് പ്രഭു, നടനും സംവിധായകനുമായ വിനീതിനോട്. ഒരു അഭിമുഖത്തിലാണ് വെങ്കിട് പ്രഭു വിനിതിനോടുള്ള സ്‌നേഹം പങ്കുവെച്ചത്. വെങ്കിട് പ്രഭുവിന്റെ സരോജ എന്ന…

ഫ്രീ ആണെങ്കില്‍ പറയൂ വലിയൊരു പാര്‍ട്ടി തരാമെന്ന് തെന്നിന്ത്യന്‍ സിനിമാ സംവിധായകന്‍ വെങ്കിട് പ്രഭു, നടനും സംവിധായകനുമായ വിനീതിനോട്. ഒരു അഭിമുഖത്തിലാണ് വെങ്കിട് പ്രഭു വിനിതിനോടുള്ള സ്‌നേഹം പങ്കുവെച്ചത്. വെങ്കിട് പ്രഭുവിന്റെ സരോജ എന്ന ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് മലര്‍വാടി ആര്‍ട്‌സ് ക്ലബ് സംവിധാനം ചെയ്തതെന്ന് വിനീത് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതിനോട് പ്രതികരിക്കുകയായിരുന്നു വെങ്കിട് പ്രഭു.

സരോജ എന്ന സിനിമ കണ്ടിട്ട് മലയാളത്തില്‍ ഇങ്ങനെയൊരു സിനിമ നടക്കുന്നില്ലല്ലോ എന്ന് വിചാരിച്ചു. പുതുമുഖങ്ങളെ വെച്ച് നമ്മുടെ നാട്ടിലും ഒരു സിനിമ ചെയ്യാമല്ലോ. ആ ചര്‍ച്ചയില്‍ നിന്നുമാണ് മലര്‍വാടി ആര്‍ട്‌സ് ക്ലബ് സംഭവിക്കുന്നത്,’ എന്നാണ് വിനീത് പറഞ്ഞിരുന്നത്.

വിനീതിന്റെ വാക്കുകളോട് വെങ്കിട് പ്രഭു പ്രതികരിച്ചത് ഇങ്ങനെ, ‘എന്റെ സിനിമയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് സിനിമ എടുത്തു എന്ന് കേട്ടപ്പോള്‍ വളരെ സന്തോഷമായി. അദ്ദേഹത്തെ ഉറപ്പായും കാണും. ഷൂട്ടിംഗ് ഒന്നുമില്ലാതെ ഫ്രീ ആയി ഇരിക്കുകയാണെങ്കില്‍ പറയണം. ഒരു വലിയ പാര്‍ട്ടി തരാം’.