മനസ്സാക്ഷിക്ക് വിരുദ്ധമായി പണ്ട് സിനിമ ചെയ്തിട്ടുണ്ട്, ഇനി അത് പറ്റില്ല: ഉര്‍വശി

മനസ്സാക്ഷിക്ക് വിരുദ്ധമായി ഒരു സിനിമയും താന്‍ ചെയ്യില്ലെന്ന് മലയാള സിനിമാ ഇതിഹാസം നടി ഉര്‍വശി. പണ്ടൊക്കെ അങ്ങിനെ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഫുള്‍ സ്‌ക്രിപ്റ്റ് വായിച്ചുകേട്ട ശേഷം മാത്രമേ താന്‍ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാറുള്ളുവെന്നും ഉര്‍വ്വശി…

മനസ്സാക്ഷിക്ക് വിരുദ്ധമായി ഒരു സിനിമയും താന്‍ ചെയ്യില്ലെന്ന് മലയാള സിനിമാ ഇതിഹാസം നടി ഉര്‍വശി. പണ്ടൊക്കെ അങ്ങിനെ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഫുള്‍ സ്‌ക്രിപ്റ്റ് വായിച്ചുകേട്ട ശേഷം മാത്രമേ താന്‍ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാറുള്ളുവെന്നും ഉര്‍വ്വശി പറഞ്ഞു. ഒരു അഭിമുഖത്തിലായിരുന്നു ഉര്‍വശിയുടെ പ്രതികരണം.

ഉര്‍വശിയുടെ വാക്കുകളിലേയ്ക്ക്:

‘ഫുള്‍ സ്‌ക്രിപ്റ്റ് വായിച്ചിട്ടാണ് ഞാന്‍ സിനിമകള്‍ തെരഞ്ഞെടുക്കാറുള്ളത്. കഥ പറയുമ്പോള്‍ അതിലുള്ള സംശയങ്ങള്‍ അവരോട് ചോദിക്കും, ചിലത് മെച്ചപ്പെടുത്താനുണ്ടെങ്കില്‍ സംവിധായകരുടെ സമ്മതത്തോടെയെല്ലാം ചെയ്യാറുണ്ട്. മനസാക്ഷിക്ക് വിരുദ്ധമായി ഒരു സിനിമ ചെയ്യുക എന്ന് പറഞ്ഞാല്‍ അതെനിക്ക് പറ്റില്ല.

പണ്ടൊക്കെ അങ്ങനെ ഒരുപാടുണ്ടായിട്ടുണ്ട്. എല്ലാവരും അച്ഛന്റേയും അമ്മയുടേയും പരിചയക്കാരും ബന്ധുക്കളുമൊക്കെയാവും, കണ്ടന്റ് നല്ലതൊന്നുമാവില്ല, എന്നാല്‍ അവര്‍ക്ക് വേണ്ടി ചെയ്യും. എഫേര്‍ട്ട് എടുത്തിട്ട് പുറത്തുവരാത്ത സിനിമകളുമുണ്ട്. അത് പുറത്തിറങ്ങാത്തതിന് ഒരുപാട് പ്രശ്നങ്ങളുണ്ടാകും, പ്രൊഡക്ഷന്‍ സൈഡിലോ അല്ലങ്കില്‍ വേറെന്തെങ്കിലോ ആയിട്ട്, അതില്‍ ഒരു ആര്‍ട്ടിസ്റ്റിന് ഒന്നും ചെയ്യാന്‍ സാധിക്കില്ല,’.

ഇപ്പോള്‍ കൂടെ അഭിനയിക്കുന്ന കുട്ടികള്‍ക്ക് അഭിനയിക്കുന്നതിനെ കുറിച്ച് അങ്ങനെയൊന്നും പറഞ്ഞുകൊടുക്കാറില്ല. ഇങ്ങോട്ട് ചോദിക്കുന്നവര്‍ക്ക് പറഞ്ഞുകൊടുക്കാറുണ്ട്, അല്ലാതെ ആരോടും ഒന്നും പറയാറില്ല. കാരണം, പറഞ്ഞുകൊടുക്കുമ്പോള്‍ അപ്സെറ്റ് ആവുന്നവരുണ്ട്, അതിലും ഭേദം അവരെ ഫ്രീയായിട്ട് വിടുക എന്നുമാത്രമാണെന്നും ഉര്‍വശി പറഞ്ഞു.