ആരാധകരെ സ്നേഹം കൊണ്ട് പൊതിഞ്ഞ വിക്കി; അപ്രതീക്ഷിത സമ്മാനം കോളജിലെ എൻസിസി കേഡറ്റിന്, പ്രശംസിച്ച് സോഷ്യൽ മീഡിയ

കഥാപാത്രത്തിനായി നടത്തുന്ന തയ്യാറെടുപ്പുകളിലൂടെയും മികച്ച രീതിയിൽ അത് അവതരിപ്പിക്കുകയും ചെയ്ത് ബോളിവുഡിന്റെ വിസ്മമായി മാറിയ താരമാണ് വിക്കി കൗശൽ. സർദാർ ബഹദുർ സിനിമയാണ് ഇനി വിക്കി കൗശലിന്റെ അടുത്ത റിലീസ്. ഈ സിനിമയുടെ പ്രമോഷനായി…

കഥാപാത്രത്തിനായി നടത്തുന്ന തയ്യാറെടുപ്പുകളിലൂടെയും മികച്ച രീതിയിൽ അത് അവതരിപ്പിക്കുകയും ചെയ്ത് ബോളിവുഡിന്റെ വിസ്മമായി മാറിയ താരമാണ് വിക്കി കൗശൽ. സർദാർ ബഹദുർ സിനിമയാണ് ഇനി വിക്കി കൗശലിന്റെ അടുത്ത റിലീസ്. ഈ സിനിമയുടെ പ്രമോഷനായി ഡൽഹി കോളേജിൽ എത്തിയ താരം ഒരു വിദ്യാർഥിക്ക് മനോഹരമായ ഒരു സമ്മാനം നൽകിയതാണ് ഇപ്പോൾ വലിയ ചർച്ചയാകുന്നത്.
സാന്യ മൽഹോത്രയ്‍ക്കൊപ്പമാണ് വിക്കി കൗശൽ ചിത്രത്തിന്റെ പ്രമോഷനായി കോളേജിൽ എത്തിയത്. നടന് വമ്പൻ സ്വീകരണം ലഭിക്കുകയും ചെയ്തു. കോളജിൽ ലഭിച്ച സ്നേഹം വ്യക്തമാക്കുന്ന ഫോട്ടോകൾ താരം പങ്കുവെച്ചിട്ടുണ്ട്. എല്ലാവർക്കും വിക്കി കൗശൽ നന്ദി പറയുകയും ചെയ്തു.

ബോളിവുഡ് താരത്തിന്റെ ഓട്ടോഗ്രാഫിനായി നിരവധി പേരാണ് കാത്തിരുന്നത്. ഒരാളെ പോലും മടുപ്പിക്കാതെ വിക്കി എല്ലാവർക്കും ഓട്ടോ​ഗ്രാഫ് നൽകുകയും ചെയ്തു. ഇതിനിടെ എൻസിസി കേഡറ്റായ ഒരു വിദ്യാർഥിക്ക് തന്റെ ഗോഗൾസ് സമ്മാനമായി നൽകാനും വിക്കി കൗശൽ മടി കാണിച്ചില്ല. വിക്കി കൗശലിന്റെ ഈ ആരാധ സ്നേഹത്തിന് വലിയ അഭിനന്ദനമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ലഭിക്കുന്നത്. ഡിസംബർ ഒന്നിനാണ് സർദാർ ബഹദുർ റിലീസ് ചെയ്യുന്നത്.

വിക്കി കൗശൽ സാം മനേക്ഷായായിട്ടാണ് ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ഇന്ത്യൻ കരസേനയുടെ ഫീൽഡ് മാർഷലായ ആദ്യത്തെ വ്യക്തിയാണ് സാം മനേക്ഷാ. സാം മനേക്ഷായുടെ ജീവിതം സിനിമയിൽ എങ്ങനെയായിരിക്കും ചിത്രീകരിക്കുക എന്നതിന്റെ ആകാംക്ഷയിലാണ് വിക്കി കൗശലിന്റെ ആരാധകർ. മേഘ്‍ന ഗുൽസാറാണ് സംവിധായിക. വിക്കി കൗശലിനും നായിക സാന്യ മൽഹോത്രയ്‍ക്കുമൊപ്പം ഫാത്തിമ സന ഷെയ്‍ക്ക്, ജസ്‍കരൻ സിംഗ് ഗാന്ധി, നീരജ് കബി, റിച്ചാർഡ്, എഡ്വാർഡ് രോഹൻ വർമ, ജെഫ്രീ, രാജീവ്, എഡ് റോബിൻസൺ, റിച്ചാർഡ് മാഡിസൺ, അരവിന്ദ് കുമാർ, ബോബി അറോറ, അഷ്‍ടൻ, ടഷി, നീരജ്, വികാസ് ഹൃത്, അലക്സാണ്ടർ ബോബ്‍കോവ് തുടങ്ങി ഒട്ടേറെ താരങ്ങളും വേഷമിടുന്നു.