ഇനി വിധു പ്രതാപിനും ദീപ്തിക്കും കൂട്ടായി ഒരാൾ കൂടി, ആശംസ അറിയിച്ച് സോഷ്യൽ മീഡിയ

ഗായകൻ വിധു പ്രതാപും നടിയും നർത്തകിയുമായ ദീപ്തിയും പങ്ക് വയ്ക്കുന്ന വിശേഷങ്ങൾ നിമിഷ നേരങ്ങൾക്കുള്ളിൽ ആണ് വൈറൽ ആകുന്നത്. ലോക് ഡൌൺ ആയതിൽ പിന്നെ കുടുംബവും ഒത്തു കൂടുതൽ സമയം ചിലവിടാൻ സാധിക്കുന്നതിന്റെ ആഘോഷത്തിലാണ്…

ഗായകൻ വിധു പ്രതാപും നടിയും നർത്തകിയുമായ ദീപ്തിയും പങ്ക് വയ്ക്കുന്ന വിശേഷങ്ങൾ നിമിഷ നേരങ്ങൾക്കുള്ളിൽ ആണ് വൈറൽ ആകുന്നത്. ലോക് ഡൌൺ ആയതിൽ പിന്നെ കുടുംബവും ഒത്തു കൂടുതൽ സമയം ചിലവിടാൻ സാധിക്കുന്നതിന്റെ ആഘോഷത്തിലാണ് വിധു. യൂ ട്യൂബ് ചാനലിലൂടെ ദീപ്തിക്ക് ഒപ്പമുള്ള നിരവധി വീഡിയോകളാണ് വിധു പങ്കിടുക. ആരാധകർക്കായി കൊവിഡ് ജാഗ്രതാ വീഡിയോകളും ദീപ്തിയും വിധുവും ചേർന്ന് പങ്ക് വയ്ക്കാറുണ്ട്

സമൂഹ മാധ്യമങ്ങളിൽ ഇവർ ഇടുന്ന പോസ്റ്റുകൾ നിമിഷ നേരം കൊണ്ടാണ് വൈറലാവാറ്. ഇപ്പോൾ താരങ്ങളുടെ പുത്തൻ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ദീപ്തിയുടെയും വധുവിന്റെയും വീട്ടിൽ പുതിയ ഒരഥിതി കൂടെ എത്തിയിരിക്കുകയാണ്. ചെറിയ അഥിതി ഒന്നുമല്ല ഇത്തിരി വിലയുള്ള ആളെ തന്നെയാണ് ഇരുവരും തങ്ങളുടെ വീട്ടിലേക്ക് കൊണ്ടു വന്നിരിക്കുന്നത്. മെഴ്സിഡീസ് ബെൻസ് എ സീരീസ് ആണ് വിധുവും ഭാര്യയും സ്വന്തമാക്കിയിരിക്കുന്നത്. മെഴ്സിഡീസ് ബെൻസ് ന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പുറത്തു വന്നിരിക്കുന്നത്.

നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. വിധുവണ്ണ സംഭവം സൂപ്പെറായിട്ടുണ്ട് എന്നൊക്കെയാണ് ആരാധകർ പറയുന്നത്.

ആലാപനം മാത്രമല്ല, തനിക്ക് അഭിനയം കൂടി വഴങ്ങും എന്ന് തെളിയിക്കുന്ന തരത്തിലുള്ള വീഡിയോകളും വിധു പങ്ക് വച്ചിട്ടുണ്ട്. ടിക് ടോക് ബാൻ ചെയ്യുന്നത് വരെ അവിടെയും താരം സജീവം ആയിരുന്നു. കഴിഞ്ഞദിവസം വിധു പങ്കിട്ട ബാല്യകാലത്തിന്റെ ഓർമ്മകൾ ഉണർത്തുന്ന ഒരു ചിത്രവും പ്രേക്ഷക ശ്രദ്ധ ഏറെ നേടിയിരുന്നു.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ സെലിബ്രിറ്റി കപ്പിളാണ് ഗായകൻ വിധു പ്രതാപും ദീപ്തിയും. നർത്തകിയും നടിയും അവതാരകയുമായി ശ്രദ്ധ നേടിയ ദീപ്തിയും വിധു പ്രതാപും തമ്മിലുള്ള കെമിസ്ട്രിയൊക്കെ ഏവർക്കും അറിയാവുന്നതാണ്. അടുത്തിടെ പാട്ടിലൂടെ മാത്രമല്ല അഭിനയത്തിലൂടെയും ആരാധക ഹൃദയങ്ങളേറിയിരുന്നു ഇരുവരും. ടിക്ക് ടോക്കിലും ഇരുവരും സജീവമായിരുന്നു.