മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിന് മുന്നിൽ ഭിക്ഷ യാചിച്ച് വിദ്യ ബാലൻ

മലയാളികുടെ ഉൾപ്പടെ പ്രിയ താരസുന്ദരിയാണ് ബോളിവുഡ് താരം വിദ്യ ബാലൻ. മലയാളികളുടെ യശസ്സ് ബോളിവുഡ് വരെ ഉയർത്തിയ താരം കൂടിയാണ് വിദ്യ ബാലൻ. അതുകൊണ്ട് തന്നെ താരത്തിന്റെ വിശേഷങ്ങൾ മലയാളികളും ഏറ്റെടുക്കാറുണ്ട്. മോഹൻലാൽ ഉൾപ്പടെയുള്ള…

മലയാളികുടെ ഉൾപ്പടെ പ്രിയ താരസുന്ദരിയാണ് ബോളിവുഡ് താരം വിദ്യ ബാലൻ. മലയാളികളുടെ യശസ്സ് ബോളിവുഡ് വരെ ഉയർത്തിയ താരം കൂടിയാണ് വിദ്യ ബാലൻ. അതുകൊണ്ട് തന്നെ താരത്തിന്റെ വിശേഷങ്ങൾ മലയാളികളും ഏറ്റെടുക്കാറുണ്ട്. മോഹൻലാൽ ഉൾപ്പടെയുള്ള താരങ്ങൾക്കൊപ്പം വിദ്യ അഭിനയിച്ചിട്ടുമുണ്ട്.

താരത്തിന്റെ പുത്തൻ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിന് മുന്നിൽ ഭിക്ഷ യാചിച്ച അനുഭവമാണ് താരം അഭിമുഖത്തിനിടയിൽ പങ്കുവെച്ചത്.

ഒരു പന്തയത്തിന്റെ ഭാ​ഗമായാണ് ഹോട്ടലിൽ പോയി ഭിക്ഷ യാചിച്ചതെന്ന് വിദ്യാ ബാലൻ പറയുന്നു. തനിക്ക് ഏറെ ഇഷ്ടപ്പെട്ട ജിം ജാം ബിസ്കറ്റിന് വേണ്ടിയുള്ള ബെറ്റിന്റെ ഭാ​ഗമായതെന്നും വിദ്യ പറഞ്ഞു. ‘ജല്‍സ’ എന്ന ചിത്രമാണ് ഏറ്റവും ഒടുവിലായി റിലീസ് ചെയ്‍ത സിനിമ.