പ്രമേഹം മൂര്‍ച്ഛിച്ചു…! തമിഴ് നടന്‍ വിജയകാന്തിന് സംഭവിച്ചത്..!!

പ്രമേഹരോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ വിജയകാന്തിന് സംഭവിച്ച വിവരം ആരാധകരില്‍ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രമേഹം കൂടിയതിനാല്‍ അദ്ദേഹത്തിന്റെ കാലിലെ മൂന്ന് വിരലുകള്‍ മുറിച്ച് കളയേണ്ടി വന്ന വിവരമാണ് പുറത്ത് വന്നത്.…

പ്രമേഹരോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ വിജയകാന്തിന് സംഭവിച്ച വിവരം ആരാധകരില്‍ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രമേഹം കൂടിയതിനാല്‍ അദ്ദേഹത്തിന്റെ കാലിലെ മൂന്ന് വിരലുകള്‍ മുറിച്ച് കളയേണ്ടി വന്ന വിവരമാണ് പുറത്ത് വന്നത്. താരത്തിന്റെ ആരോഗ്യനില എന്താണെന്ന് അറിയാനുള്ള വ്യഗ്രതയിലാണ് ആരാധകരും.

എന്നാല്‍ ശസ്ത്രക്രിയ കഴിഞ്ഞെന്നും അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അദ്ദേഹം കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആശുപത്രി വിടുമെന്നാണ് വിജയകാന്തിനോട് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. പ്രമേഹം അടക്കമുള്ള രോഗങ്ങള്‍ നടനെ വേട്ടയാടിയിരുന്നു. അദ്ദേഹത്തിന് പെട്ടെന്ന് തന്നെ ആരോഗ്യസൗഖ്യം ഉണ്ടാകട്ടെ എന്ന് പ്രമുഖ നടന്മാര്‍ അടക്കമുള്ളവര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടുണ്ട്.


പെട്ടെന്ന് തന്നെ ആരോഗ്യവാനായി തിരിച്ചെത്തും എന്ന പ്രതീക്ഷയിലാണ് ആരാധകരും ഉള്ളത്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് അദ്ദേഹത്തിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത് എന്നാണ് അറിയാന്‍ സാധിക്കുന്നത്.
പ്രമേഹം കൂടിയതിനാല്‍ ശരീരത്തിന്റെ വലതു ഭാഗത്തേക്ക് രക്തയോട്ടം കുറഞ്ഞതാണ് വിരലുകള്‍ മുറിച്ച് നീക്കാന്‍ കാരണമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ നിരന്തരം ഉണ്ടായിരുന്നത് കൊണ്ട് തന്നെ അദ്ദേഹം കുറിച്ച് നാളുകളായി പൊതു പരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കുയായിരുന്നു.

രജനികാന്ത്, കമല്‍ഹാസന്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന് ആരോഗ്യസൗഖ്യം നേര്‍ന്ന് എത്തുന്നുണ്ട്. പ്രിയ സുഹൃത്തിന് പെട്ടെന്ന് തന്നെ സുഖംപ്രാപിക്കട്ടെ എന്നും ക്യാപ്റ്റനായി മുന്‍പത്തെ പോലെ തന്നെ അദ്ദേഹം ഗര്‍ജിക്കട്ടെ എന്നുമാണ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.