‘എല്ലാം കൂടി ഒരു അവിയല്‍ പരുവം… ഡബ്ബിങ് എല്ലാം നല്ല രീതിയില്‍ നശിപ്പിച്ചു കയ്യില്‍ തന്നിട്ടുണ്ട്’

നരേന്‍, ജോജു ജോര്‍ജ്, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രമാണ് (മലയാളം, തമിഴ്) അദൃശ്യം ഒടിടിയില്‍ സ്ട്രീമിങ് തുടരുകയാണ്. ആമസോണ്‍ പ്രൈം വീഡിയോസിലാണ് അദൃശ്യം സ്ട്രീം ചെയ്യുന്നത്. നവാഗതനായ സാക് ഹാരിസാണ് അദൃശ്യം സംവിധാനം ചെയ്തത്.…

നരേന്‍, ജോജു ജോര്‍ജ്, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രമാണ് (മലയാളം, തമിഴ്) അദൃശ്യം ഒടിടിയില്‍ സ്ട്രീമിങ് തുടരുകയാണ്. ആമസോണ്‍ പ്രൈം വീഡിയോസിലാണ് അദൃശ്യം സ്ട്രീം ചെയ്യുന്നത്. നവാഗതനായ സാക് ഹാരിസാണ് അദൃശ്യം സംവിധാനം ചെയ്തത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘എല്ലാം കൂടി ഒരു അവിയല്‍ പരുവം… ഡബ്ബിങ് എല്ലാം നല്ല രീതിയില്‍ നശിപ്പിച്ചു കയ്യില്‍ തന്നിട്ടുണ്ടെന്നാണ് വിജിത്ത് നടരാജ് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ഈ സിനിമ ഇറങ്ങിയത്, ഞാന്‍ Ott റിലീസ് ആയപ്പോഴാ അറിഞ്ഞത്. ആദ്യം തമിഴ് സിനിമാ ആണെന്നാ വിചാരിച്ചേ. ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലെര്‍ ആണ് അവര്‍ ഉദ്ദേശിച്ചേ എന്ന് തോന്നുന്നു. എല്ലാം കൂടി ഒരു അവിയല്‍ പരുവം.
ഡബ്ബിങ് എല്ലാം നല്ല രീതിയില്‍ നശിപ്പിച്ചു കയ്യില്‍ തന്നിട്ടുണ്ട്
But അവസാനത്തെ 30 മിനിറ്റ് അടിപൊളിയാണ്. അത് കാണാന്‍ വേണ്ടി മാത്രം ആദ്യത്തെ 1. 30 hour ടൈം വേസ്റ്റ് ചെയ്യേണ്ടി വരും.

2022 നവംബര്‍ 18ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രമാണ് അദൃശ്യം. നിരവധി മലയാളം, തമിഴ് താരങ്ങളാണ് ചിത്രത്തിലെ അഭിനേതാക്കള്‍ എത്തുന്നത്. ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ നരേന് പുറമെ പരിയേറും പെരുമാള്‍ ഫെയിം കതിര്‍, നട്ടി നടരാജന്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍ ആയി എത്തിയത്. മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രമാണ് അദൃശ്യം. കയല്‍ ആനന്ദി,ആത്മീയ രാജന്‍, പവിത്ര ലക്ഷ്മി, പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്, മുനിഷ്‌കാന്ത്, സിനില്‍ സൈന്‍യുദീന്‍, വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു.ജുവിസ് പ്രൊഡക്ഷനും യു എ എന്‍ ഫിലിം ഹൗസ്, എ എ എ ആര്‍ പ്രൊഡക്ഷന്‍സ് എന്നിവര്‍ സംയുക്തമായാണ് ചിത്രം നിര്‍മിച്ചത്. ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്.