‘എന്റെ ഏറ്റവും പ്രധാനപ്പെട്ട സ്വത്ത്’; 74 ലക്ഷം രൂപയ്ക്ക് നിതംബം ഇന്‍ഷ്വര്‍ ചെയ്ത് മോഡല്‍

നിതംബം ഇന്‍ഷ്വര്‍ ചെയ്ത് മോഡല്‍, ഗായിക, ഗാനരചയിതാവ്, ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് എന്നീ നിലകളില്‍ പ്രശസ്തയായ ലാറിസ മാക്സിമാനോ. 74 ലക്ഷം രൂപയ്ക്കാണ് മോഡല്‍ തന്റെ പിന്‍ഭാഗം ഇന്‍ഷ്വര്‍ ചെയ്തിരിക്കുന്നത്. മിസ് ബംബം 2022 -ലെ…

നിതംബം ഇന്‍ഷ്വര്‍ ചെയ്ത് മോഡല്‍, ഗായിക, ഗാനരചയിതാവ്, ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് എന്നീ നിലകളില്‍ പ്രശസ്തയായ ലാറിസ മാക്സിമാനോ. 74 ലക്ഷം രൂപയ്ക്കാണ് മോഡല്‍ തന്റെ പിന്‍ഭാഗം ഇന്‍ഷ്വര്‍ ചെയ്തിരിക്കുന്നത്. മിസ് ബംബം 2022 -ലെ മത്സരാര്‍ത്ഥിയാണ് പോര്‍ച്ചുഗീസുകാരിയായ മോഡല്‍. ഈ വര്‍ഷാവസാനം നടക്കുന്ന മത്സരത്തിന് മുന്നോടിയായിട്ടാണ് നിതംബം ഇന്‍ഷ്വര്‍ ചെയ്തത്. 105 സെന്റീമീറ്റര്‍ വലിപ്പമുള്ള ലാറിസയുടെ പിന്‍ഭാഗം ഇന്‍ഷ്വര്‍ ചെയ്യാനായി അവള്‍ 78,000 പൗണ്ട് ആണ് ചിലവഴിച്ചത്. എന്റെ ഏറ്റവും പ്രധാനപ്പെട്ട സ്വത്ത് ആണിതെന്നാണ് മോഡലിന്റെ അഭിപ്രായം.

ഇതിനായി താന്‍ ഇതിനകം തന്നെ ധാരാളം പണം ചെലവഴിച്ചു. എല്ലാ ദിവസവും ഇതിന്റെ സംരക്ഷണത്തിനായി കുറെ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. അതില്‍ പുരട്ടാന്‍ വിലകൂടിയ ക്രീമുകളും ലോഷനുകളും ഉണ്ട്. മിസ് ബംബം 2022 മത്സരത്തില്‍ വിജയിക്കുകയാണെങ്കില്‍ തന്റെ ഹിപ് ഇന്‍ഷുറന്‍സിന്റെ വില ഇനിയും വര്‍ദ്ധിപ്പിക്കുമെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു.

പിന്‍വശത്തിന്റെ വലുപ്പം കൂട്ടാനായി ഹിപ് ട്രെയിനിങും ഉണ്ട് മോഡലിന്. ഇതിനായി താരം ആഴ്ചയില്‍ രണ്ടു തവണ ഒന്നര മണിക്കൂര്‍ വീതം ചെലവഴിക്കുന്നുണ്ട്. പിന്‍വശം ഇന്‍ഷ്വര്‍ ചെയ്ത ഏക വ്യക്തിയല്ല ലാറിസ. കഴിഞ്ഞ വര്‍ഷം, പ്രസവിച്ച് നാല് മാസത്തിന് ശേഷം മിസ് ബംബം 2021 കിരീടം നേടിയ ബ്രസീലിയന്‍ മോഡല്‍ നതി കിഹാരയും ഏകദേശം 13 കോടി രൂപയ്ക്ക് തന്റെ നിതംബം ഇന്‍ഷ്വര്‍ ചെയ്തിരുന്നു. 126 സെന്റീമീറ്ററായിരുന്നു വലുപ്പം.