കടുവയിലെ ഭിന്നശേഷിക്കാരെ കുറിച്ചുള്ള ഡയലോഗ്! നെഞ്ചില്‍ തറച്ചെന്ന് ഫാത്തിമ അസ്ല..!!

കടുവ സിനിമ കണ്ട ശേഷം ഫാത്തിമ അസ്ല തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. തന്നെപ്പോലുള്ളവര്‍ക്ക് ഈ സിനിമയിലെ ഒരു ഡയലോഗ് എത്രത്തോളും നെഞ്ചിലേക്ക് ഏറ്റിറ്റുണ്ടാകും എന്നാണ് ഫാത്തിമ പങ്കുവെച്ച…

കടുവ സിനിമ കണ്ട ശേഷം ഫാത്തിമ അസ്ല തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. തന്നെപ്പോലുള്ളവര്‍ക്ക് ഈ സിനിമയിലെ ഒരു ഡയലോഗ് എത്രത്തോളും നെഞ്ചിലേക്ക് ഏറ്റിറ്റുണ്ടാകും എന്നാണ് ഫാത്തിമ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. കടുവ എന്ന സിനിമയിലെ ഭിന്നശേഷിക്കാരായ കുട്ടികളെ കുറിച്ചുള്ള ഡയലോഗാണ് ഇപ്പോള്‍ വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്.

വളരെ പ്രതീക്ഷയോടെയാണ് താന്‍ കടുവ എന്ന സിനിമ കാണാന്‍ ആയി എത്തിയത് എന്നാണ് ഫാത്തിമ കുറിച്ചത്.. എന്നാല്‍ ആദ്യം തന്നെ ‘ നമ്മള് ചെയ്ത് കൂട്ടുന്ന പാപങ്ങളുടെ ഫലമായാണ് ഡിസ്ഏബിള്‍ഡ് കുട്ടികള്‍ ജനിക്കുന്നത് ‘ എന്ന് അര്‍ഥം വരുന്ന മാസ്സ് ഡയലോഗ്…. ഈ ഡയലോഗ് കേട്ട് ആള്‍ക്കാര്‍ ഇപ്പോഴും ഇങ്ങനെ ഒക്കെ തന്നെയാണോ ചിന്തിച്ചു വെച്ചിട്ടുണ്ടാവുക എന്നോര്‍ത്തപ്പോള്‍ സങ്കടം തോന്നിയെന്നാണ് ഫാത്തിമ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.

പണ്ട് ഒരാള്‍ ‘കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ ചെയ്ത പാപത്തിന്റെ ഫലമായാണ് ഇങ്ങനെ ആയി പോയത് ‘ എന്ന് പറഞ്ഞത് ഓര്‍മ്മ വന്നു.. തങ്ങളെ പോലുള്ളവര്‍ക്ക്
സഹതാപവും മുറിവേല്‍പ്പിക്കലുകളും ഇല്ലാത്ത ലോകമെത്ര ദൂരയാണ്.. അല്ലേ..എന്നും ഫാത്തിമ കുറിപ്പിലൂടെ ചോദിക്കുന്നു. ‘സിനിമയാണ്, അങ്ങനെ കണ്ടാല്‍ മതി ‘ എന്നൊക്കെ എനിക്കും അറിയാം, പക്ഷെ ചിലതൊക്കെ നെഞ്ചിലേക്ക് നേരെ അങ്ങ് കൊള്ളും, അതുകൊണ്ടാണ് ഈ കുറിപ്പ് പങ്കുവെയ്ക്കുന്നത് എന്നും ഫാത്തിമ കുറിയ്ക്കുന്നു..

സിനിമയിലെ ഈ ഡയലോഗ് ഇതിനോടകം തന്നെ വലിയ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്. അതേസമയം, ഭിന്നശേഷിക്കാരെയും മാതാപിതാക്കളെയും അവഹേളിച്ചുള്ള പരാമര്‍ശത്തില്‍ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കും സംവിധായകനും എതിരെ സംസ്ഥാന ഭിന്നശേഷി കമ്മിഷ്ണര്‍ നോട്ടീസ് അയച്ചിട്ടുണ്ട്.