‘വിക്രം വേദ’യുടെ ഹിന്ദി റീമേക്ക്! ആരാധകര്‍ കാത്തിരുന്ന ആ വാര്‍ത്ത പുറത്ത്!

തമിഴകത്തിലെ സിനിമകളുടെ ഹിറ്റ് ലിസ്റ്റില്‍ ഇടം നേടിയ സിനിമയാണ് വിക്രം വേദ.. ഈ സിനിമ ഹിന്ദിയിലേക്കും എത്തുന്നു എന്ന വാര്‍ത്ത വളരെ ആകാംക്ഷയോടെയാണ് ആരാധകര്‍ കണ്ടത്. സെയ്ഫ് അലിഖാനും ഹൃത്വിക് റോഷനുമാണ് സിനിമയുടെ ഹിന്ദി…

തമിഴകത്തിലെ സിനിമകളുടെ ഹിറ്റ് ലിസ്റ്റില്‍ ഇടം നേടിയ സിനിമയാണ് വിക്രം വേദ.. ഈ സിനിമ ഹിന്ദിയിലേക്കും എത്തുന്നു എന്ന വാര്‍ത്ത വളരെ ആകാംക്ഷയോടെയാണ് ആരാധകര്‍ കണ്ടത്. സെയ്ഫ് അലിഖാനും ഹൃത്വിക് റോഷനുമാണ് സിനിമയുടെ ഹിന്ദി റീമേക്കില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ സെന്‍സറിംഗ് കഴിഞ്ഞ വിവരമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. വിക്രം വേദയ്ക്ക് യുഎ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചതെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിക്കുന്നത്. പുഷ്‌കര്‍- ഗായത്രി ദമ്പതിമാരായിരുന്നു ചിത്രം സംവിധാനം ചെയ്തത്.

സെപ്തംബര്‍ 30ന് റിലീസ് ചെയ്യുന്ന സിനിമയെ കുറിച്ചുള്ള ഓരോ വിവരവും വലിയ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. തമിഴില്‍ ഹിറ്റായി മാറിയ സിനിമ ഹിന്ദിയിലേക്ക് എത്തുമ്പോള്‍ അതേ സ്വീകാര്യത ലഭിക്കുമെന്നും ബോളിവുഡ് സിനിമാ പ്രേമികള്‍ക്ക് ഈ സിനിമ ഒരു പുത്തന്‍ അനുഭവം തന്നെ ആയി മാറും എന്നുമാണ് കരുതുന്നത്. ചിത്രത്തിന്റെ ട്രെയിലറും പോസ്റ്ററുകളും എല്ലാം ജനപ്രീതി നേടിയിരുന്നു.. മികച്ചൊരു സിനിമ ആയിരിക്കുമെന്നും ബോളിവുഡിനെ കരകയറ്റാന്‍ വിക്രം വേദയ്ക്കും ഒരു വലിയ പങ്ക് വഹിക്കാന്‍ സാധിക്കും എന്നുമാണ് നിരൂപകരുടേയും നിഗമനം.

അതേസമയം, നൂറില്‍ അധികം രാജ്യങ്ങളില്‍ സിനിമ റിലീസ് ചെയ്യുമെന്നത് വിക്രം വേദയക്ക് ലഭിച്ചിരിക്കുന്ന റെക്കോര്‍ഡ് ആണ്. ട്രെയിലറില്‍ ഹൃത്വിക് റോഷന്റെ പ്രകടനം അസാധ്യമായിരുന്നു എന്നാണ് ആരാധകര്‍ പറഞ്ഞത്. രണ്ട് മണിക്കൂറും 39 മിനുട്ടും 51 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള ചിത്രം പുഷ്‌കര്‍- ഗായത്രി ദമ്പതിമാരുടെ സംവിധാനത്തില്‍ സെപ്തംബര്‍ 30ന് റിലീസ് ചെയ്യും. ഹിന്ദിയില്‍ ഈ സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതിയിരിക്കുന്നത് നീരജ് പാണ്ഡെയാണ്.

ഭുഷന്‍ കുമാര്‍, കൃഷന്‍ കുമാര്‍, എസ് ശശികാന്ത് എന്നിവരാണ് നിര്‍മാതാക്കള്‍. ടി സീരീസ്, റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ്, ഫ്രൈഡേ ഫിലിംവര്‍ക്ക്‌സ്, ജിയോ സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. ഹൃത്വിക് റോഷനും സെയ്ഫ് അലിഖാനും ഒപ്പം രാധിക ആപ്‌തെ, രോഹിത്ത് സറഫ്, യോഗിത ബിഹാനി, ഷരീബ് ഹാഷ്മി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.