നടൻ വിക്രമൻ നായർ അന്തരിച്ചു

നടനും നാടക പ്രവർത്തകനുമായ വിക്രമൻ നായർ (77) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ച് നീളുകളായി ചികിത്സയിലായിരുന്നു.പ്രമുഖ നാടക പ്രവർത്തകരായ തിക്കോടിയൻ, കെ ടി മുഹമ്മദ് എന്നിവരോടൊപ്പം…

നടനും നാടക പ്രവർത്തകനുമായ വിക്രമൻ നായർ (77) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ച് നീളുകളായി ചികിത്സയിലായിരുന്നു.പ്രമുഖ നാടക പ്രവർത്തകരായ തിക്കോടിയൻ, കെ ടി മുഹമ്മദ് എന്നിവരോടൊപ്പം നിരവധി നാടകങ്ങളിൽ വിക്രമൻ നായർ പ്രവർത്തിച്ചിട്ടുണ്ട്.

തിക്കോടിയന്റെ മഹാഭാരതം എന്ന നാടകത്തിലെ അഭിനയത്തിന് വിക്രമൻ നായർ മികച്ച നായക നടനുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്. നിരവധി വേദികളിലായി 53 പ്രൊഫഷണൽ നാടകങ്ങൾ ഉൾപ്പെടെ ഇരുനൂറോളം നാടകങ്ങളിൽ വിക്രമൻ നായർ അഭിനയിച്ചിട്ടുണ്ട് .മരക്കാർ അറബിക്കടലിന്റെ സിംഹം, വൈറസ്, പാലേരി മാണിക്യം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

സംഗമം, സ്റ്റേജ് ഇന്ത്യ എന്നീ നാടക ട്രൂപ്പുകളിലും പ്രവർത്തിച്ചു.സ്‌കൂൾ പഠന കാലത്ത് തന്നെ നാടകത്തിൽ സജീവമായിരുന്നു.കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽ നിന്ന് ഡിഗ്രി പഠനം പൂർത്തിയാക്കി. സ്റ്റേജ് ഇന്ത്യ എന്ന പേരിൽ സ്വന്തമായി നാടക ട്രൂപ്പിന് രൂപം നൽകിയിരുന്നു. ലക്ഷ്മിയാണ് ഭാര്യ. ദുർഗ, സരസ്വതി എന്നിവർ മക്കളാണ്.