ദിലീപ് കാരണം തന്റെ പത്ത് വർഷമാണ് നഷ്ടമായത്

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ താരമാണ് ദിലീപ്. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായി നിൽക്കുന്ന താരം നിരവധി ചിത്രങ്ങളിൽ ആണ് ഇതിനോടകം അഭിനയിച്ചത്. എന്നാൽ കുറിച്ച് നാളുകൾ ആയി വളരെ മോശം സമയമാണ് ദിലീപിന്റെ സിനിമ…

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ താരമാണ് ദിലീപ്. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായി നിൽക്കുന്ന താരം നിരവധി ചിത്രങ്ങളിൽ ആണ് ഇതിനോടകം അഭിനയിച്ചത്. എന്നാൽ കുറിച്ച് നാളുകൾ ആയി വളരെ മോശം സമയമാണ് ദിലീപിന്റെ സിനിമ ജീവിതത്തി ലുള്ളത്. പല സിനിമ സംവിധായകരും നിർമ്മാതാക്കളും എല്ലാം ദിലീപിനെതിരെ വിവാദപരമായ പല പരാമർശങ്ങളും നടത്തിയിരുന്നു. എന്നാൽ അതിനോടൊന്നും പ്രതികരിക്കാൻ ദിലീപ് ഇത് വരെ തയാറായിട്ടില്ല എന്നതാണ് സത്യം. ദിലീപ് തങ്ങളോട് പറഞ്ഞതും പ്രവർത്തിച്ചതും എല്ലാം ഇത്തരത്തിൽ വെളിപ്പെടുത്തിക്കൊണ്ട് നിരവധി നിർമ്മാതാക്കളും രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ഇത്തരത്തിൽ സംവിധായകൻ വിനയൻ ദിലീപിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

ഒരു അവാർഡ് ധാന ചടങ്ങിൽ വെച്ചാണ് വിനയൻ ദിലീപിനെ കുറിച്ച് പറഞ്ഞത്. തനിക് ദിലീപ് കാരണം പത്ത് വർഷങ്ങൾ ആണ് നഷ്ടപെട്ടത് എന്നാണ് വിനയൻ പറയുന്നത്. ഒരിക്കൽ ഒരു സംവിധായകന്റെ കയ്യിൽ നിന്നു ദിലീപ് നാൽപ്പത് ലക്ഷം രൂപ വാങ്ങിച്ചിട്ട് അയാളുടെ സിനിമയിൽ നിന്ന് പിന്മാറിയിരുന്നു. എന്നാൽ പണം ഒട്ടു തിരികെ കൊടുത്തതും ഇല്ല. സംഘടനയിൽ ഞാൻ ഉള്ള സമയത്ത് ആയിരുന്നു ഈ സംഭവം. ഈ വിഷയത്തിൽ പരാതി വന്നപ്പോൾ ന്യായം സംവിധായകന്റെ ഭാഗത്താണ് എന്ന് മനസ്സിലായപ്പോൾ ഞാൻ ദിലീപിനോട് പണം തിരികെ കൊടുക്കാൻ ആവശ്യപ്പെട്ടു. ഇതോടെ ദിലീപിന് തന്നോടുള്ള ശത്രുത കൂടി.

എന്നെ സിനിമയിൽ നിന്ന് പുറത്താകും എന്ന് ദിലീപ് അന്ന് തന്നോട് പറഞ്ഞിരുന്നു. അത് ശേഷമാണു തനിക്ക് സിനിമയിൽ വിലക്ക് വന്നത്. ആ വിലക്ക് നിയമപരമായി മാറ്റി എടുത്താണ് എനിക്ക് പിന്നീട് സിനിമ ചെയ്യാൻ പറ്റിയത്. അതിനു വേണ്ടി പത്ത് വർഷങ്ങൾ എടുത്ത്. എന്റെ പത്ത് വര്ഷം ആണ് ദിലീപു കാരണം നഷ്ടപെട്ടത് എന്നും എനിക്ക് പൊതുവെ അവാർഡുകൾ ഒന്നും ലഭിക്കാറില്ല എന്നും കാരണം വിലക്കപ്പെട്ടവന് ആരാണ് അവർക്ക് കൊടുക്കുന്നത് എന്നും അത് കൊണ്ട് തനിക്ക് അവാർഡുകൾ ഒന്നും ലഭിച്ചിട്ടില്ല എന്നുമാണ് വിനയൻ പറഞ്ഞത്.