പത്തൊൻപതാം നൂറ്റാണ്ട് ഫ്ളോപ്പെന്ന് കേരള പ്രൊഡ്യൂസേഴ്‌സ് തന്തക്ക് വിളിച്ച് സംവിധയകാൻ വിനയൻ !!

വിനയൻ രചനയും സംവിധാനവും നിർവ്വഹിച്ച് പുറത്തിറങ്ങിയ ചിത്രമാണ് പത്തൊൻപതാം നൂറ്റണ്ട്. ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന തീപ്പൊരി ഈഴവ പ്രമാണിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള ഈ സിനിമ, പത്തൊൻപതാം നൂറ്റാണ്ടിലെ ഇന്ത്യയിലെ കേരളത്തിലെ ജനങ്ങളുടെ ജീവിതരീതിയും…

വിനയൻ രചനയും സംവിധാനവും നിർവ്വഹിച്ച് പുറത്തിറങ്ങിയ ചിത്രമാണ് പത്തൊൻപതാം നൂറ്റണ്ട്. ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന തീപ്പൊരി ഈഴവ പ്രമാണിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള ഈ സിനിമ, പത്തൊൻപതാം നൂറ്റാണ്ടിലെ ഇന്ത്യയിലെ കേരളത്തിലെ ജനങ്ങളുടെ ജീവിതരീതിയും ചിത്രീകരിക്കുന്നു. സിജു വിൽസൺ, അനൂപ് മേനോൻ, കയാടു ലോഹർ, ഇന്ദ്രൻസ് കൊച്ചുവേൽ, അലൻസിയർ ലേ ലോപ്പസ് തുടങ്ങി നിരവധി താരങ്ങൾ ഈ ചിത്രത്തിലുണ്ട്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. എം.ജയചന്ദ്രൻ ഗാനങ്ങൾക്ക് ഈണം പകർന്നപ്പോൾ പശ്ചാത്തലസംഗീതം സന്തോഷ് നാരായണൻ നിർവഹിക്കുന്നത്.

ഇപ്പോൾ ഈ ചിത്രത്തിനെതിരെ വന്ന വ്യാജ പോസ്റ്റുകൾക്ക് മറുപടി നൽകിയിരിക്കുകയാണ് വിനയൻ. രണ്ടു ദിവസം മുൻപ് മുതൽ ഇങ്ങനൊരു വ്യാജ പ്രൊഫൈലിൽ നിന്ന് കേരളത്തിലെ ഇരുനുറിലധികം തീയറ്ററുകളിൽ പ്രേക്ഷകർ കയ്യടിയോടെ സ്വീകരിച്ച് 14-ാം ദിവസം പ്രദർശനം തുടരുന്ന പത്തൊൻപതാം നുറ്റാണ്ട് ഫ്ലോപ്പ് ആണന്ന് പ്രചരിപ്പിക്കുന്നു.. ഇങ്ങനൊരു fb page പ്രൊഡ്യൂസേഴ്സിനില്ല.. ഈ വ്യാജൻമാരെ നിയമത്തിൻെറ മുന്നിൽ കൊണ്ടുവരാൻ പരമാവധി ശ്രമിക്കും എന്നാണ് എന്നോടിപ്പോൾ സംസാരിച്ച producerse association പ്രസിഡൻറ് ശ്രി രൻജിത്ത് പറഞ്ഞത്. ഏതായാലും നല്ലോരു സിനിമയേ കൊല്ലാൻ ശ്രമിക്കുന്ന ഈ ക്രിമിനൽ ബുദ്ധിക്കു മുന്നിൽ ഒരു വ്യക്തി ഉണ്ടായിരിക്കുമല്ലോ.. അയാളോടായി പറയുകയാണ് ഇത്തരം നെറികേടിനെ ആണ് പിതൃശൂന്യത എന്നു വിളിക്കുന്നത് താങ്കളാപേരിന് അർഹനാണ്.. നേരിട്ടു തോൽപ്പിക്കാൻ പറ്റില്ലങ്കിൽ പിന്നെ ഇങ്ങനെ ആകാം എന്നാണോ? എന്നാൽ നിങ്ങൾക്കു തെറ്റിപ്പോയി നിങ്ങടെ കള്ള പ്രചരണങ്ങൾക്കപ്പുറം പ്രേക്ഷകരുടെ മൗത്ത് പബ്ലിസിറ്റി നേടിക്കഴിഞ്ഞു ഈ ചിത്രം. എന്നും വിനയൻ പറയുന്നു.