ഞാൻ തേക്കുമോ എന്ന ഭയം ആയിരുന്നു വിവേകിന്, അതുകൊണ്ടാണ് അന്ന് അങ്ങനെ ചെയ്‍തത്

ടെലിവിഷൻ പരമ്പരകളിൽ കൂടി ഏറെ ശ്രദ്ധ നേടിയ താരമാണ് വിവേക് ഗോപൻ, പരസ്പരത്തിലെ ദീപ്തിയുടെ സൂരജായിട്ടാണ് ഇപ്പോഴും വിവേകിനെ പ്രേക്ഷകർ കാണുന്നത്, പര്സപരത്തിൽ വളരെ മികച്ച പ്രതികരണം ആണ് വിവേകിന് ലഭിച്ചത്. പരസ്പരം പരമ്പര…

ടെലിവിഷൻ പരമ്പരകളിൽ കൂടി ഏറെ ശ്രദ്ധ നേടിയ താരമാണ് വിവേക് ഗോപൻ, പരസ്പരത്തിലെ ദീപ്തിയുടെ സൂരജായിട്ടാണ് ഇപ്പോഴും വിവേകിനെ പ്രേക്ഷകർ കാണുന്നത്, പര്സപരത്തിൽ വളരെ മികച്ച പ്രതികരണം ആണ് വിവേകിന് ലഭിച്ചത്. പരസ്പരം പരമ്പര അവസാനിച്ചിട്ട് വർഷങ്ങൾ ആയെങ്കിലും ദീപ്തി സൂരജ് ദമ്പതികൾ ഇന്നും ടെലിവിഷൻ പ്രേമികളുടെ ഇഷ്ട ജോഡികളാണ്.  വിവേക് ഒരു നടൻ മാത്രമല്ല ഒരു ഫിറ്റ്നസ് ഫ്രീക്കൻ കൂടിയാണ്. ഇപ്പോൾ താരം സീ കേരളത്തിലെ കാർത്തിക ദീപത്തിൽ ആണ് അഭിനയിക്ക്കുന്നത്, പരമ്പരയിലും വളരെ മികച്ച പ്രതികരണമാണ് വിവേകിന് ലഭിക്കുന്നത്. സൂരജിനി ലഭിക്കുന്ന പ്രതികരണത്തെക്കാൾ മേലെയാണ് ഇപ്പോൾ വിവേകിന്റെ അരുണിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോൾ വിവേകിനെ കുറിച്ചും  വിവാഹത്തെ  കുറിച്ചും പറയുകയാണ് വിവേകിന്റെ ഭാര്യ സുമി. താൻ ആദ്യമായി വിവേകിനെ കാണുന്നത് ഒരു ഡാൻസ് ട്രൂപ്പിൽ വെച്ചായിരുന്നു എന്നാണ് വിവേകിന്റെ ഭാര്യ സുമി പറയുന്നത്. സിനിമാറ്റിക്ക് ഡാന്‍സ് പ്രാക്ടീസ് ചെയ്യാനാണ് താന്‍ അവിടെ എത്തിയത്. അങ്ങനെ പരിചയപ്പെട്ട് പ്രണയത്തിലായി. നാല് വര്‍ഷത്തോളം പ്രണയിച്ച ശേഷമാണ് വിവാഹത്തിലേക്ക് കടന്നത്’, സുമി പറഞ്ഞു. ‘ഒളിച്ചോടിയല്ല വിവാഹം കഴിച്ചത്. രജിസ്റ്റര്‍ മാര്യേജ് ആണ്. പുളളിക്ക് ഞാന്‍ തേക്കുമോ എന്ന പേടി ഉണ്ടായിരുന്നു. അങ്ങനെ രജിസ്റ്റര്‍ മാര്യേജ് ചെയ്യാം എന്ന് വിവേക് പറഞ്ഞപ്പോള്‍ ഞാന്‍ ആദ്യം നോ പറഞ്ഞു. അപ്പോ ഞാന്‍ അദ്ദേത്തെ തേക്കും എന്ന് പറയാന്‍ തുടങ്ങി. ഇല്ലെന്ന് നമ്മള്‍ തെളിയിക്കണമല്ലോ. അങ്ങനെ രജിസ്റ്റര്‍ മാര്യേജ് കഴിഞ്ഞു.

തുടര്‍ന്ന് ഒരു വര്‍ഷം കഴിഞ്ഞാണ് വീട്ടുകാര്‍ അറിഞ്ഞത്, വീട്ടിൽ അറിഞ്ഞു കഴിഞ്ഞപ്പോൾ വലിയ പ്രശ്നം ആയിരുന്നു.ഇനി ഇങ്ങനെ വീട്ടിൽ നില്ക്കാൻ കഴിയില്ല, കെട്ടിപൊയ്‌ക്കോ എന്ന് വീട്ടുകാർ പറഞ്ഞു, അങ്ങനെ പള്ളിയിൽ വെച്ച് കേട്ട് കഴിഞ്ഞു. ഞങ്ങൾക്ക് അങ്ങനെ വലിയ സ്വപ്നങ്ങളൊന്നും ഇല്ലായിരുന്നു. ഒരു വീട് വെക്കണം, ജീവിക്കണം. സാധാരണ വ്യക്തികള്‍ക്ക് ഉളള ആഗ്രഹങ്ങള്‍ മാത്രം. പിന്നെ പുളളിക്ക് സിസിഎല്‍ ടൂര്‍ണമെന്‌റില്‍ കളിക്കാനുളള അവസരം ലഭിച്ചു. തങ്ങള്‍ ജീവിതം ആരംഭിക്കുന്നത് വട്ടപൂജ്യത്തില്‍ നിന്നുമാണ് എന്നും സുമി പറയുന്നു.